ആഹാരം, അറിഞ്ഞ് കഴിക്കാം

ഡോ.ഷാബു പട്ടാമ്പി

ശരീരത്തിൽ, പിത്ത ദോഷം വർദ്ധിക്കുന്നതു മൂലം ഉണ്ടാകുന്ന രോഗാവസ്ഥകൾ ധാരാളം കാണാറുണ്ട്..

വയർ എരിച്ചിലും വേദനയുമായി present ചെയ്യുന്ന
വയറിലെ പുണ്ണു തൊട്ട്,
ദേഹമാസകലം ചുട്ടു നീറ്റലും പുകച്ചിലും
Mood swing മായി വരുന്ന, ആർത്തവ വിരാമ പ്രശ്നങ്ങൾ വരെ,
പിത്താധിക്യം കൊണ്ട് ഉണ്ടാകുന്നതാണ്..
അനുബന്ധ ദോഷങ്ങൾ ഉണ്ടെങ്കിലും..

പൊതുവെ
പിത്ത ശമനത്വം ഉള്ള ആഹാര, ഔഷധങ്ങളാണ്,
ഇതിൽ, ചികിത്സക്കായി
പ്രയോജനപ്പെടുത്താറുള്ള
തും…

എരിവും പുളിയും ഉള്ള ഭക്ഷണങ്ങൾ
പിത്ത വർദ്ധനക്ക് കാരണമാകും എന്നതിനാൽ, അതെല്ലാം ഒഴിവാക്കാൻ പറയലും
ഇതേ ചികിത്സയുടെ ഭാഗം തന്നെ..

ഒരർത്ഥത്തിൽ,
ഇതു കൊണ്ടെല്ലാം, ഉദ്ദേശിക്കുന്നത്, ശരീരത്തിൻ്റെ pH നിലയെ
ക്രമീകരിച്ച് നിർത്തലാണ്..!

ശരീര വ്യവസ്ഥ, ഏറ്റവും മികവോടെ പ്രവർത്തിക്കുന്നത്,
വിവിധ body fluid കളുടെ pH മൂല്യം, 7.4 നോട് അടുത്ത്, ഉള്ളപ്പോഴാണ്..

ചെറിയ രീതിയിൽ ഉള്ള ഒരു ആൽക്കലൈൻ pH ആണത്..!

Homeostasis അഥവാ ശരീരം സന്തുലനാവസ്ഥയിൽ
പ്രവർത്തിക്കുവാൻ ഏറ്റവും പ്രധാനം
അസിഡിക്- ആൽക്കലൈൻ pH ക്രമപ്പെടുത്തലാണ്…

അസിഡിക് pH ൽ (7 ലും താഴെ) ശരീരം പ്രവർത്തിക്കുമ്പോൾ,
enzyme സിസ്റ്റത്തിന് ഉൾപ്പടെ, ശരിയായി പ്രവർത്തിക്കാനാവില്ല..

pH എന്നാൽ Potential for hydrogen എന്നാണർത്ഥമാക്കുന്നത്.
രക്തം, മൂത്രം, ഉമിനീർ ഉൾപ്പടെയുള്ള body fluid ൽ, ഹൈഡ്രജൻ അയോണുകൾ കൂടുമ്പോൾ, pH 7 ലും കുറഞ്ഞ് അസിഡിക് സ്വഭാവത്തിൽ ഉള്ളതാകുന്നു..

ഈ അസിഡിക്, pH രോഗത്തിന് വളരാനുള്ള അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്..
മൂത്രാശയ അണു ബാധകളിൽ, acidic ആയ മൂത്രത്തെ ആൽക്കല നൈസ് ചെയ്യാൻ, പല തരം, ഔഷധങ്ങൾ തന്നെ ഉപയോഗിക്കാറുണ്ട്..

ശരീരം കൂടുതൽ അസിഡിക് ആവുമ്പോൾ,
ന്യൂട്രലൈസ് ചെയ്യാനുള്ള ഒരു ശ്രമം കൂടി സമാന്തരമായി നടത്തുന്നുണ്ട്…

ആ പ്രക്രിയക്ക്,
മിനറലുകളുടെ ( Minerals) ആവശ്യവുമുണ്ട്..

അസ്ഥി ദ്രവത്തിനും ( osteo Porosis) ചില കാൻസറുകൾക്കും ഹൃദോഗത്തിനും വരെ ഇത് കാരണമാകാം എന്ന പഠനങ്ങൾ പുറത്തു വന്നു കഴിഞ്ഞു..!

കാലക്രമേണ കോശ നാശം ഉണ്ടാക്കി, തേയ്മാന സ്വഭാവം ഉള്ള
degenerative രോഗങ്ങൾക്കും ഇത് കാരണമാകും…

ഒരർത്ഥത്തിൽ,
അസിഡിക് pH ലേക്ക് ശരീര വ്യവസ്ഥ മാറുന്ന
ഒരു Low grade metabolic acidosis സാഹചര്യമാണ്
ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്..

പിത്താധിക്യം ഉള്ള,
acidic pH കൂടുന്ന അവസ്ഥകളിൽ, ഏറ്റവും നല്ലത് alkaline സ്വഭാവം ഉള്ള ആഹാരങ്ങൾ കഴിക്കുക എന്നതു തന്നെയാണ്..

ഉദാഹരണത്തിന് കുമ്പളങ്ങ നല്ലൊരു
alkaline food ആണ്..
ash value കൂടിയ ഒന്ന്..
ക്ഷാര രസം എന്ന് ആയുർവേദം പറയുന്നുമുണ്ട്..

നാട്ടിൽ കിട്ടുന്ന സീസണൽ fruits, വെള്ളം ഉള്ള കുമ്പളങ്ങ, വെള്ളരിക്ക പോലുള്ള പച്ചക്കറികൾ, ചെറുപയർ
തക്കാളി, ചീര, ചുവന്ന ഉള്ളി, മധുരക്കിഴങ്ങ് തുടങ്ങി ധാരാളം alkaline food കൾ ഉണ്ട്..
ഇതെല്ലാം, ഈ അവസ്ഥയിൽ പ്രയോജനപ്പെടുത്താം..

acidic pHകൂടുന്ന അവസ്ഥകളിൽ ചില acidic ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം..

സുർക്ക ചേർത്ത അച്ചാറുകൾ, കൃത്രിമ പാനീയങ്ങൾ, സോഡ, artificial Sweetners,
മദ്യം, കാപ്പി, കട്ടൻ ചായ,
പാൽ, തൈര്, ചോക്ലേറ്റ്,
വറുത്ത nuts, ബീഫ്, പോർക്ക്, ഗോതമ്പ്, ബ്രെഡ് തുടങ്ങിയതൊക്കെ,
High acidic food ആണ്..

യൂറിക് ആസിഡ് കൂടുന്ന അവസരത്തിലും ഇതൊക്കെ ഒഴിവാക്കണം..

മുട്ട, മത്സ്യം, ബീൻസ്, തേങ്ങ തുടങ്ങിയത് താരതമ്യേന Iess acidic ആണ്..!

വർദ്ധിച്ച ദോഷത്തെ,
സമാവസ്ഥയിൽ കൊണ്ടു വന്ന്, ദോഷ സാമ്യം ഉണ്ടാക്കലാണ്,
ആയുർവേദത്തിൻ്റെ ലക്ഷ്യം..

ഇത്തരമൊരു സന്തുലനത്തെ, ക്രമപ്പെടുത്തുന്നതിന്,
acid- alkaline സമീകരണവും ഭക്ഷണത്തിൽ അനിവാര്യമാണ്…

ആഹാരം,
അറിഞ്ഞ് കഴിക്കാം