എങ്ങനെയാണു് “ഓഫ്‌ലൈൻ” പഠനം സാദ്ധ്യമാക്കുക?

വിശ്വ പ്രഭ
ഓഫ് ക്ലാസ്സ്‌റൂം പഠനം എന്നാൽ ഓൺലൈൻ പഠനം തന്നെയാകണമെന്നില്ല. കമ്പ്യൂട്ടറും മൊബൈൽ ഫോണും ടീവിയും പോലുമില്ലാത്ത കുട്ടികൾക്കു കൂടി പഠിക്കാൻ അവസരവും സൗകര്യവും ലഭിക്കുന്ന തരം അദ്ധ്യയനരീതി കൂടി സാദ്ധ്യമാണു്.

തീർച്ചയായും ഇതുവഴി സിലബസ്സിന്റെ നൂറു ശതമാനവും പഠിപ്പിക്കാനോ പഠിക്കാനോ സാദ്ധ്യമാവില്ല. പക്ഷേ പൂർണ്ണമായ സൗകര്യങ്ങളോടെയുള്ള ഓൺലൈൻ ഡിജിറ്റൽ ക്ലാസ്സ് റൂമുകൾക്കും ഇതേ പരിമിതികൾ, ഇത്ര അളവിലല്ലെങ്കിലും, ഉണ്ടു്.

എങ്ങനെയാണു് “ഓഫ്‌ലൈൻ” പഠനം സാദ്ധ്യമാക്കുക?
വായിച്ചിട്ടു് ഒറ്റയടിക്കു് പുച്ഛം വിളമ്പാതിരിക്കുക. ഒന്നുകൂടി വായിക്കുക. സ്വല്പം ചിന്തിക്കുക. എന്നിട്ടു് ഈ സാദ്ധ്യതകൾ വീണ്ടും പരിഗണിക്കുക.

നമ്മുടെ സ്കൂൾ പാഠങ്ങൾ വീട്ടിലിരുന്നു പഠിക്കാൻ / പഠിപ്പിക്കാൻ, വീഡിയോ നിർബന്ധമാണോ? ഓഡിയോ മാത്രം കൊണ്ടു സാദ്ധ്യമല്ലേ?

ആകെ വേണ്ടതു് ഇതാണു്:

ആവശ്യമായ ഉപകരണങ്ങൾ
———————————————–
1. ഒരു USB Stick MP3 Player (with built-in rechargeable and/or Alkaline battery and/or USB powersupply to a power bank).

2. ഇടത്തരം ഗുണമേന്മയുള്ള ഒരു ഇയർഫോൺ / ഹെഡ്ഫോൺ

3. അതാതു ക്ലാസ്സിലെ, വിഷയത്തിലെ അച്ചടിച്ച ടെക്സ്റ്റ് പുസ്തകം

4. നോട്ടുപുസ്തകം + റഫ് നോട്ടുപുസ്തകം

5. പേന, പെൻസിൽ, റബ്ബർ തുടങ്ങിയവ.

പാഠങ്ങൾ
———–
അതാതു ക്ലാസ്സിലെ അതാതു വിഷയങ്ങളിലെ ക്ലാസ്സ് ട്യൂട്ടോറിയലുകൾ 10-15 മിനിട്ട് ഭാഗങ്ങളായി സശ്രദ്ധം വ്യക്തമായും ലളിതമായും റെക്കോർഡ് ചെയ്ത ഓഡിയോ ഫയലുകൾ .MP3 ഫോർമാറ്റിൽ.

പാഠങ്ങളുടെ രൂപവും വലിപ്പവും:
——————————————————
ഓരോ അദ്ധ്യായവും 10-15 മിനിട്ട് നീളമുള്ള പല ഓഡിയോ മോഡ്യൂളുകളായി വിഭജിച്ചിരിക്കണം. അവ ഓരോന്നിനും ഒരു നിശ്ചിത ക്രമത്തിൽ സീരിയലായി ഫയൽ നെയിം കൊടുത്തിരിക്കണം. ഓരോ അദ്ധ്യായത്തിന്റേയും ഒരു പ്ലേ ലിസ്റ്റായും ഒപ്പം ചേർത്തുവെക്കാവുന്നതാണു്.

ഇത്തരം മോഡ്യൂളുകളുടെ ഒരു ലിസ്റ്റ് ഏതെങ്കിലും വെബ് സൈറ്റിലും പ്രിന്റ് രൂപത്തിലും തയ്യാറാക്കിയിരിക്കണം. ഇതിനു് വേണ്ടത്ര സമയവും പ്ലാനിങ്ങും കൊടുക്കണം.

ഈ സ്റ്റഡി സ്കീമിലെ ഏതെങ്കിലും മോഡ്യൂളുകൾ ചെയ്യാൻ (അതു് ട്യൂട്ടോറിയൽ രൂപത്തിൽ ക്ലാസ്സെടുക്കുന്ന ശബ്ദലേഖനം ചെയ്തുകൊടുക്കാൻ) തയ്യാറാവുന്ന അദ്ധ്യാപകരെ / വളണ്ടിയർമാരെ പൂൾ ചെയ്തു് നിശ്ചിതസമയത്തിനുള്ളിൽ എല്ലാ മോഡ്യൂളുകളും ശേഖരിക്കണം.

താല്പര്യമുള്ള അദ്ധ്യാപകർ ഒരു പാടുണ്ടെങ്കിൽ ഒരേ മോഡ്യൂൾ തന്നെ ഒന്നിലധികം പേർക്കു് തയ്യാറാക്കാം. അവയിൽ ഏറ്റവും നന്നായി തോന്നുന്നതു് ഒരു പാനൽ തെരഞ്ഞെടുക്കട്ടെ. ശരാശരിയിൽ മികച്ചുനിൽക്കുന്ന മോഡ്യൂളുകൾ തീരെ തള്ളിക്കളയേണ്ടതില്ല. അവ ഓപ്ഷണലായി വെബ് സൈറ്റിൽ തന്നെ ലഭ്യമാകട്ടെ. (ഇവയ്ക്കു് പബ്ലിൿ റേറ്റിങ്ങുകൾ നൽകാൻ അവസരമൊരുക്കാം. പാനൽ ജഡ്ജ്മെന്റിനേക്കാൾ നല്ലതെന്നു് റേറ്റിങ്ങുകളിലൂടെ തീരുമാനിക്കപ്പെട്ടാൽ അവയ്ക്കു് പ്രൈമറി ലിസ്റ്റിൽ തന്നെ ഇടം കൊടുക്കുകയുമാവാം).

ഇത്തരം ഫയലുകൾ, വെബ് സൈറ്റ്, സോഷ്യൽ മീഡിയ, ടെലഗ്രാം ചാനൽ തുടങ്ങിയവയിലൂടെയും പ്രാദേശിക വളണ്ടിയർമാർ, സ്കൂൾ, ആശാ സോദരിമാർ തുടങ്ങിയ വഴികളിലൂടെ വിതരണം ചെയ്യാം.

ആദ്യം പറഞ്ഞ സ്റ്റിൿ MP3 പ്ലേയറുകളും (4GB / 8GB മെമ്മറി) ഹെഡ്‌ഫോണും കൂടി ഏകദേശം 250 മുതൽ 750 രൂപയ്ക്കുള്ളിൽ ലഭ്യമാണു്. ലക്ഷക്കണക്കിനു് ആവശ്യമെങ്കിൽ കുടുംബശ്രീ, കെൽട്രോൺ പോലുള്ള സം‌വിധാനങ്ങളിലൂടെയോ സ്വകാര്യ സ്പോൺസറിങ്ങിലൂടെയോ ചെറുകിട ഉല്പാദനം പോലും ആലോചിക്കാം. കുറേ പേർക്കു് തൊഴിലും കിട്ടട്ടെ.

ഇത്തരം മോഡ്യൂളുകൾ ലഭിക്കുന്ന കുട്ടികൾക്കു് ഓരോ ദിവസവും അവർക്കു് സൗകര്യപ്പെടുന്ന സമയത്തു് ഓരോ മോഡ്യൂളുകൾ കേട്ടുപഠിക്കട്ടെ.
ഓരോ ആഴ്ചയും എത്ര ഭാഗങ്ങൾ പഠിക്കണമെന്നു് ഒരു കറിക്കുലം കലണ്ടർ തയ്യാറാക്കിയിരിക്കും. കൂടാതെ ഓരോ ആഴ്ചയും ഒരു അസൈൻമെന്റ് ഉണ്ടായിരിക്കും.
അതു് ടെലഫോൺ വഴിയുള്ള വൈവയോ സ്കൂൾ / ആശാസോദരി ചാനലിലൂടെയുള്ള ലളിതമായ എഴുത്തുപരീക്ഷയോ ആവാം. കൂടാതെ, ഇപോൾ പതിവുള്ളതുപോലെയുള്ള ഹോം‌വർക്ക് ചോദ്യോത്തരങ്ങളും ആവാം.

ഏതെങ്കിലും പാഠഭാഗങ്ങളിൽ സംശയങ്ങൾ ഉണ്ടാവുമ്പോൾ അവ പരിഹരിക്കുന്നതിനു് ഇതുപോലെത്തന്നെ പല ചാനലുകളും ഏർപ്പെടുത്താം.

ആവശ്യമെങ്കിൽ ആഴയിലോ രണ്ടാഴ്ചയിലോ ശരിക്കുമുള്ള ക്ലാസ്സ് റൂം ഓപ്പൺ ഡേയും ടെസ്റ്റും സംശയനിവാരണസെഷനും ആവാം.
ഇതുകൂടാതെ, വെബ് സൈറ്റിൽ അതാതു മോഡ്യ്യൂളുകളുടെ പേജുകൾക്കു താഴെയും ഒരു QA സെൿഷൻ ഉണ്ടായിരിക്കും. അവിടെ ലോഗ് ഇൻ സൗകര്യത്തോടെ കുട്ടികളോ രക്ഷാകർത്താക്കളോ അദ്ധ്യാപകർ തന്നെയോ ചോദ്യങ്ങൾ സബ്‌മിറ്റ് ചെയ്യട്ടെ. ആർക്കുവേണമെങ്കിലും യുക്തമായ ഉത്തരങ്ങളും അവിടെത്തന്നെ കൊടുക്കാനുള്ള സൗകര്യവുമാവാം. അവിടെയും റേറ്റിംഗ് സൗകര്യം ഉണ്ടാവണം. കൂടാതെ, അവയെല്ലാം ഒരു പാനൽ യഥാസമയം മോഡറേറ്റ് ചെയ്യുകയും ആവാം.

എല്ലാ കുട്ടികൾക്കും ഇത്തരം വെബ് ആക്സസ്സ് ഉണ്ടാവില്ല. പക്ഷേ വല്ലപ്പോഴുമെങ്കിലും അവരുടെ ക്ലാസ്സ് ടീച്ചർമാർക്കു് വെബ് സൈറ്റ് സന്ദർശിക്കാനും ഇന്ററാൿറ്റ് ചെയ്യാനും സൗകര്യം ലഭിയ്ക്കട്ടെ. അതു് അവർ വഴി കുട്ടികളിലേക്കും എത്തട്ടെ.

പഠനത്തിന്റെ ദ്വിതീയതലസഹായമായി മോഡ്യൂൾ വെബ് പേജുകളിൽ ചിത്രങ്ങളും അനിമേഷനുകളും മറ്റും തയ്യാറാക്കി ചേർക്കാം. ഇവ തന്നെ പ്രിന്റ് രൂപത്തിലോ വീഡിയോ രൂപത്തിലോ ചെയ്തു് കുട്ടികൾക്കുതന്നെ പ്രാപ്യമാക്കാം. (പക്ഷേ ഏറ്റവും താഴെയുള്ള തലത്തിലെ കുട്ടികൾക്കു് അപ്പോഴും ഇവ പ്രാപ്യമായില്ലെന്നു വരും എന്നു് ഓർമ്മയുണ്ടായിരിക്കണം).

ഇങ്ങനെയെല്ലാം ചെയ്തുകൊണ്ടിരിക്കേ തന്നെ മറ്റേതൊരു സെക്ടറിൽ കൊടുക്കുന്നതിനേക്കാളും മുൻഗണനയോടെ ഏറ്റവും കുറഞ്ഞ പ്രിവിലെജുകൾ ഉള്ള കുട്ടികൾക്കു് എല്ലാർക്കും കസ്റ്റമൈസ്ഡ് ടാബ്ലെറ്റ് ലഭ്യമാക്കാനുള്ള ശ്രമം അടിയന്തിരമായി തുടരുകയും വേണം.

കെ-ഫോൺ വരുന്നതോടെ എല്ലാ കുട്ടികൾക്കും കഴിയുമെങ്കിൽ സൗജന്യമായിത്തന്നെ ഇന്റർനെറ്റ് ലഭ്യമാക്കാനും നമുക്കു കഴിയണം. പ്രത്യേകം ഡൊമെയ്ൻ‌ ഓൺലി ആക്സസ്സ് ഗേറ്റ്‌വേ വെച്ച് ആവശ്യമുള്ളത്ര ഇന്റർനെറ്റും ആപ്പുകളും മാത്രം പൂർണ്ണമായും സൗജന്യമാക്കാനും ശ്രമിക്കണം.

ലോൿ ഡൗണിന്റെ ആദ്യ ആഴ്ചകളിൽ നാം സൗജന്യഅടുക്കളക്കിറ്റുകളും ഭക്ഷണവും അരിയും മറ്റും വിതരണം ചെയ്തു. അതിലും കുറഞ്ഞ ചെലവു മതി ഒരു MP3 സ്റ്റിൿ പ്ലേയരും ഹെഡ്‌ഫോണും വാങ്ങാൻ.

ഓഡിയോ ഫയലുകൾ എഫക്റ്റീവാണോ എന്നു സംശയം തോന്നാം. ഞാൻ തന്നെ, സ്കൂളിൽനിന്നോ കോളേജിൽ നിന്നോ അല്ലാതെ പഠിച്ചു ശീലിച്ചിട്ടുള്ള ഒട്ടനവധി കാര്യങ്ങൾ BBC, Grollier(?), തുടങ്ങിയ പല സ്ഥാപനങ്ങളിൽനിന്നും ലഭ്യമായിരുന്ന ഓഡിയോ രൂപത്തിലാണു് പഠിച്ചിട്ടുള്ളതു്. അതും ഇന്റർനെറ്റും MP3യും ഡിജിറ്റൽ ഓഡിയോയും ഒന്നുമില്ലാത്ത കാസറ്റ് ടേപ്പ് റിക്കാർഡർ – വാൿമാൻ കാലത്തു്.

ഉറങ്ങാൻ കിടക്കുന്ന സമയത്തോ പാചകം ചെയ്യുന്ന സമയത്തോ പുറത്തു് നടക്കാനിറങ്ങുമ്പോഴോ ബസ്സിലിരിക്കുമ്പോഴോ ഒക്കെ ഏറ്റവും സൗകര്യം ഓഡിയോ ഫയലുകളാണു്. സീരിയസ്സായി പഠിക്കാനിരിക്കുമ്പോൾ ടെക്സ്റ്റ് പുസ്തകവും നോട്ട് പുസ്തകവും കൂടി കയ്യിൽ വേണം എന്നു മാത്രം.

ആവശ്യമെങ്കിൽ ഇത്തരം ഒരു സാമ്പിൾ മോഡ്യൂൾ ഞാൻ തന്നെ തയ്യാറാക്കി കാണിച്ചുതരാം. പക്ഷേ എന്റെ കമുകുമുറ പുരുഷു ഉത്തമശബ്ദം ങ്ങളെല്ലാം സഹിക്കേണ്ടി വരും