കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,000 ക​വി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,000 ക​വി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച​ത്തെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഇ​തു​വ​രെ 2,006 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 1,175 ആ​ക്ടീ​വ് രോ​ഗി​ക​ളാ​ണ് കേ​ര​ള​ത്തി​ല്‍ ഇ​പ്പോ​ഴു​ള്ള​ത്. ആ​കെ 814 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 16 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചെ​ന്നും ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു.

ജ​നു​വ​രി മു​പ്പ​തി​നാ​ണ് കേ​ര​ള​ത്തി​ല്‍ ആ​ദ്യ കോ​വി​ഡ് കേ​സ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ചൈ​ന​യി​ല്‍​നി​ന്ന് എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക്കാ​യി​രു​ന്നു രോ​ഗ​ബാ​ധ. മാ​ര്‍​ച്ച്‌ 24-ന് ​കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ 100 ക​ട​ന്നു. മേ​യ് ര​ണ്ടി​നാ​ണ് കേ​ര​ളം 500 കോ​വി​ഡ് കേ​സു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്. 19 ദി​വ​സ​ത്തി​നു​ശേ​ഷം മേ​യ് 21-ലെ ​ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം കേ​ര​ള​ത്തി​ല്‍ 691 കോ​വി​ഡ് കേ​സു​ക​ളാ​ണു​ള്ള​ത്.

എ​ന്നാ​ല്‍ ഇ​തി​നു​ശേ​ഷം തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് കേ​സു​ക​ളി​ല്‍ വ​ലി​യ വ​ര്‍​ധ​ന​യു​ണ്ടാ​യി. മേ​യ് 27-ന് ​കേ​ര​ളം 1,000 കോ​വി​ഡ് കേ​സു​ക​ള്‍ പി​ന്നി​ട്ടു. വെ​റും 12 ദി​വ​സ​മാ​ണ് അ​ടു​ത്ത 2,000 കോ​വി​ഡ് രോ​ഗി​ക​ളി​ലേ​ക്ക് എ​ത്താ​ന്‍ കേ​ര​ള​ത്തി​നു വേ​ണ്ടി​വ​ന്ന​ത് എ​ന്ന​താ​ണ് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന കാ​ര്യം.

82, 94, 111, 108, 107, 91 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ടു​വി​ലെ ആ​റു ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ക​ണ​ക്ക്. 337 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യാ​ണ് ക​ണ​ക്കു​ക​ളി​ല്‍ മു​ന്നി​ട്ടു​നി​ല്‍​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ (265), പാ​ല​ക്കാ​ട് (232), മ​ല​പ്പു​റം (217), തൃ​ശൂ​ര്‍ (164) എ​ന്നി​ങ്ങ​നെ​യാ​ണ് മു​ന്നി​ട്ടു​നി​ല്‍​ക്കു​ന്ന മ​റ്റു നാ​ലു ജി​ല്ല​ക​ളി​ലെ ക​ണ​ക്ക്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 16 പേ​രാ​ണ് സ​ര്‍​ക്കാ​ര്‍ ക​ണ​ക്ക് പ്ര​കാ​രം മ​രി​ച്ച​ത്. മാ​ഹി​യി​ലെ മ​ര​ണം ഒ​ഴി​വാ​ക്കി​യാ​ണി​ത്. മാ​ര്‍​ച്ച്‌ 29-നാ​ണ് ആ​ദ്യ കോ​വി​ഡ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. മേ​യ് 21 വ​രെ നാ​ലു പേ​രി​ല്‍ മ​ര​ണം ഒ​തു​ക്കി​നി​ര്‍​ത്താ​ന്‍ കേ​ര​ള​ത്തി​നു ക​ഴി​ഞ്ഞു. എ​ന്നാ​ല്‍ ഇ​തി​നു ശേ​ഷ​മു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ശ​രാ​ശ​രി ഒ​രാ​ള്‍ എ​ന്ന തോ​തി​ല്‍ കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് മ​ര​ണം സം​ഭ​വി​ക്കു​ന്നു​ണ്ട്.

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് കോ​വി​ഡി​നെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ന്‍ കേ​ര​ള​ത്തി​നു ക​ഴി​ഞ്ഞു. എ​ന്നാ​ല്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും ആ​ളു​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ളി​ല്‍ വ​ന്‍ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി തു​ട​ങ്ങി. ഇ​പ്പോ​ള്‍ സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് രോ​ഗം പ​ക​രു​ന്ന​തും രോ​ഗ​ബാ​ധി​ത​രി​ല്‍ ചി​ല​ര്‍​ക്ക് എ​വി​ടെ​നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്നു ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തും ആ​രോ​ഗ്യ​മേ​ഖ​ല​യെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്.