91ലക്ഷം കോവിഡ്​ ബാധിതർ; മരണം അഞ്ചുലക്ഷത്തിലേക്ക്

ന്യൂയോര്‍ക്ക്​: ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. 91,86,151 പേര്‍ക്കാണ്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 4,74,260 ​േപര്‍ മരിച്ചു. 49,21,899 പേര്‍ രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലുമാണ്​ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതര്‍. അമേരിക്കയില്‍ 23,88,153 പേര്‍ക്കും ബ്രസീലില്‍ 11,11,348 പേര്‍ക്കുമാണ്​ രോഗം ബാധിച്ചത്​. അമേരിക്കയില്‍ 1,22,610 പേരും ബ്രസീലില്‍ 51,407 പേരും കോവിഡ്​ ബാധിച്ച്‌​ മരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്​ഥാനത്താണ്​ റഷ്യ. റഷ്യയില്‍ 592280 പേർക്ക്​ രോഗം ബാധിക്കുകയും 8206 പേർ മരിക്കുകയും ചെയ്​തു. റഷ്യക്ക്​ പിന്നാലെ ഇന്ത്യയിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതർ. രാജ്യത്ത്​ 4,40,450 പേർക്ക്​ രോഗം ബാധിക്കുകയും 14,015 പേർ മരിക്കുകയും ചെയ്​തു.  അതേസമയം, ദക്ഷിണകൊറിയയിൽ കോവി​ഡി​​െൻറ രണ്ടാംവരവ്​ സ്​ഥിരീകരിച്ചു. മേയിൽ കോവിഡി​​ൻറ രണ്ടാംവരവ്​ സ്​ഥിരീകരിച്ചു. മേയിൽ കോവിഡി​​െൻറ രണ്ടാം വരവ്​ സ്​ഥിരീകരിച്ചതായി കൊറിയൻ സ​െൻറർ ഫോർ  ഡിസീസ്​ കൺട്രോൾ മേധാവി ജുങ്​ എൻ ക്യോങ്​ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം 17 കോവിസ്​ കേസുകളാണ് രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തത്​. ഇത്​ രാജ്യത്തി​​െൻറ  വിവിധ ഭാഗങ്ങളിലായിരുന്നു. ഇതിനെ തുടർന്നാണ്​ രോഗവ്യാപനത്തിൻറെ രണ്ടാം വരവുണ്ടായെന്ന നിഗമനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ