ജീവിതത്തിൻ്റെ സ്വസ്ഥത തകർക്കുന്ന രോഗം (ഡോ.ഷാബു പട്ടാമ്പി)

നാലു വർഷങ്ങൾക്ക് മുമ്പാണ്..
നിരന്തരം തലവേദനയും ഉൾപ്പനിയുമൊക്കെയായി
ഒരു നാൽപ്പത്തഞ്ചു കാരി
ഒ.പി യിൽ വന്നതോർക്കുന്നു..
പഴകിയ സൈനസൈറ്റിസും
( chronic) മൂക്കിലെ ചെറിയ Polyp/ ദശ വളർച്ചയും കാരണം
രണ്ടു തവണ സർജറി ചെയ്യേണ്ടി വന്നു…
എന്നിട്ടും, ഭേദമാകാതെ വന്നപ്പോൾ, അവരോട് മൂന്നാമതും സർജറി ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു..
ഈ സമയത്താണ്, അവരുടെ വരവ്..!
മുടി വളരുന്ന എണ്ണകളോട് അഭിനിവേശമുള്ള മാടമ്പള്ളിയിലെ, അനേകം ഗംഗമാരിൽ, ഒരാളായിരുന്നു അവരും..!
കറ്റാർവാഴയും കഞ്ഞുണ്ണിയും ചെമ്പരത്തിയുമൊക്കെ കാച്ചിയെടുത്തു വച്ച വിശാലമായ എണ്ണ തേപ്പ് ഒഴിവാക്കി, കൃത്യമായി മരുന്നു കഴിച്ചു തുടങ്ങിയതോടെ, അവരുടെ ബുദ്ധിമുട്ടുകൾ പതിയെ കുറഞ്ഞു തുടങ്ങി..
കുറച്ച് കാലം കൊണ്ടു തന്നെ, സർജറിയൊന്നും കൂടാതെ, തന്നെ അവർ രോഗത്തെ ജയിച്ചു കയറി..!
SKull bone ലേയും facial bone ലേയും വായു നിറഞ്ഞു കിടക്കുന്ന ചെറിയ ഇടങ്ങളായ സൈനസുകളിലെ, അണുബാധയും നീർക്കെട്ടും അത്രയേറെ വ്യാപകമാണ്, നമ്മുടെ നാട്ടിൽ..
ചെറിയ പനിയും, തലവേദനയും, മൂക്കിന് ഇരുവശത്തുള്ള Maxillary സൈനസുകളിലോ
ethmoid ഓ പുരികത്തിന് സമീപമുള്ള frontal സൈനസുകളിലോ തലയുടെ പുറകു വശത്തുള്ള sphenoidal അറകളിലോ ഒക്കെ അമർത്തുമ്പോൾ ഉള്ള വേദന ആയുമൊക്കെയാണ് ഇത് പലരിലും കാണാറുള്ളത്..
അണു ബാധ ( bacteria/ viral) കൊണ്ടുണ്ടാകുന്ന ഇത്തരം acute sinusitis കൾ, ശരിയായി ചികിത്സിച്ചില്ലെങ്കിൽ, അത് പഴകിയ സൈനസൈറ്റിസ് ആയി മാറുന്നു..
ആയുർവേദത്തിൽ ഈ അവസ്ഥയെ ദുഷ്ട പീനസമെന്നാണ് പറയാറുള്ളത്.
സ്ത്രീകളിലാണ്, ഒരർത്ഥത്തിൽ ഈ അവസ്ഥ ഏറ്റവും അധികം കാണുന്നതും..!
അതിനൊരു കാരണവുമുണ്ട്…
സൈനസ് അറകളിൽ നീർക്കെട്ട് (inflammation)
ഉണ്ടാകാനുള്ള സാഹചര്യം പൊതുവിൽ അവരിൽ കൂടുതലാണ്..
Polyp കൊണ്ടോ, മൂക്കിലെ പാലത്തിൻ്റെ വളവു കൊണ്ടോ, അലർജി കൊണ്ടോ ഒക്കെ, mucous/ കഫം ശരിയായി മൂക്കിലൂടെ drain ചെയ്ത് പോകാത്തതിനൊപ്പം,
നീലി ഭൃംഗാദി / തണുപ്പുള്ള മറ്റ് പരസ്യ എണ്ണകളുടെ ദുരുപയോഗം കാരണം
സൈനസ് അറകളിൽ നീർക്കെട്ടു ഉണ്ടാകുന്നു..
അമിതമായി വിയർക്കുന്ന പിത്താധിക്യം ഉള്ള ജനിതക പ്രകൃതിക്കാർക്ക്,
രോഗ സാദ്ധ്യത കൂടുതലുമാണ്…
സൈനസ് അറകളിൽ കഫം നിറഞ്ഞിരിക്കുന്ന അവസ്ഥയിൽ,
ബാക്റ്റീരിയൽ അണുബാധകൾ കൂടി ഉണ്ടാവുന്നതോടെ,
രോഗ ലക്ഷണങ്ങളും മൂർഛിക്കുകയാണ്..!
സൈനസൈറ്റിസ് കേവലമായ ഒരു രോഗം എന്നതിനേക്കാൾ,
ഒരു കൂട്ടം രോഗത്തെ ഉണ്ടാക്കുന്ന Syndrome ആയി തന്നെയാണ് പരിഗണിക്കേണ്ടത്.
നാട്ടു ഭാഷയിൽ പറഞ്ഞാൽ,” തല നീരിറക്കം” എന്ന പേരിൽ അറിയപ്പെടുന്ന ഒന്നിലധികം രോഗങ്ങളുടെ
കൂടാരം തന്നെയാണിത്..
cervical Spondylosis പോലുള്ള തേയ്മാന രോഗങ്ങൾ ഉള്ളവരിലെ,
കഴുത്തിലേയും തോളിലേയും നീർപ്പെടുത്തമായും, പേശീ വേദനകളായും ( fibro myalgia) എല്ലാ സന്ധികളിലേയും നീരും വേദനയുമായും കഫക്കെട്ടായും എന്തിന് ചില മാനസിക പ്രശ്നങ്ങളായും വരെ,
ഈ സൈനസൈറ്റിസ് എന്ന തല നീരിറക്കം അവതരിക്കാറുണ്ട്..!
സത്യത്തിൽ വളരെ Complex ആയ മാറ്റങ്ങളാണ്, ഈ രോഗാവസ്ഥയിൽ സൈനസ് അറകളിൽ സംഭവിക്കുന്നത്..
Mono nuclear cells, T, B Lymphocytes, activated eosinophils എന്നിവയൊക്കെ Sinus mucosa യിൽ കാണാറുണ്ട്..
രോഗാണു ബാധക്കെതിരെ ഉണ്ടാകുന്ന, antigen anti body immune Complex കൾ, കാല ക്രമേണ blood വഴി സഞ്ചരിച്ച്, സന്ധികളിൽ അടിഞ്ഞാണ്, പല auto immune arthritis കളും ഉണ്ടാകുന്നതെന്നുള്ള പഠനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്..!
പഴകിയ സൈന സൈറ്റിസ്, rheumatoid arthritis ( രക്ത വാതം) ഉൾപ്പടെയുള്ള പല തരം non Specific arthritis കൾക്കും കാരണമാകുന്ന തരത്തിലുള്ള അനുഭവങ്ങൾ ഏറെ ഉണ്ടായിട്ടുമുണ്ട്..
ആയുർവേദ ഭാഷയിലേക്ക് വന്നാൽ,
ഇതെല്ലാം അടിസ്ഥാന പരമായി പചന പ്രക്രിയയുടെ ( Metabolic functions) താളപ്പിഴകൾ കൊണ്ട് ഉണ്ടാകുന്നതാണ്..
ഇങ്ങനെ ഉണ്ടാകുന്ന ക്ലേദവും ആമാവസ്ഥയും രോഗ തീവ്രത കൂട്ടും..
വായു നിറഞ്ഞു നിൽക്കേണ്ട പ്രാണ വഹാ സ്രോതസിൽ ( airway) കഫം നിറയുമ്പോൾ ഉണ്ടാകുന്ന സങ്കീർണതയാണത്..!
അലർജി ഉണ്ടെങ്കിൽ അതിനും സൈനസൈറ്റി സിനും വളരെ ഹോളിസ്റ്റിക്കായി ആയുർവേദ ചികിത്സ ചെയ്യുന്നതിനൊപ്പം,
സ്വന്തം ദേഹ പ്രകൃതി അനുസരിച്ചുള്ള തലയിൽ തേക്കാനുള്ള എണ്ണകൾ തിരഞ്ഞെടുക്കുകയും,
രാവിലെ നേരത്തെ കുളിക്കുകയും
( ഉച്ച കുളികൾ ഇതിന് വലിയ കാരണമാണ്)
വിയർപ്പ് താഴാതെ നോക്കുകയും ചെയ്താൽ തന്നെ, രോഗ മുക്തി നേടാം..!
യോഗയും പ്രാണായാമവും ശീലിച്ച്, സൈനസ് അറകളെ aerate ചെയ്യുകയും വേണം..
സമയത്ത്, എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതും അത്യാവശ്യമാണ്..
ജീവിതത്തിൻ്റെ സ്വസ്ഥത
തകർക്കുന്ന ഒരു രോഗം കൂടിയാണിത്..
ജീവിത ശൈലിയിലെ തിരുത്തൽ കൊണ്ടും
ആയുർവേദ ചികിത്സ കൊണ്ടും, ഈ രോഗാവസ്ഥയെ മാറ്റി എടുക്കുക എന്നതു തന്നെയാണ് ഏക പോംവഴി..!

ഡോ.ഷാബു പട്ടാമ്പി