ഒരു ഭ്രാന്തിയുടെ ജല്പനങ്ങൾ (കവിത- ഉമ പട്ടേരി )

കേട്ടിരുന്നുവോ നീയൊരു
ഭ്രാന്തിതൻ ജല്പനങ്ങൾ.
വിദൂരങ്ങളിലേക്കകന്നു പോകുമാ
കാൽപ്പാടുകൾ കണ്ടിരുന്നുവോ നീ.
ഭ്രാന്തു പൂക്കുന്ന വഴികളിലൂടെ
നടന്നിരുന്നുവോ നീയെന്നെങ്കിലും.
അനന്തതയിൽ നിന്നുമെന്നെ
തേടിയെത്തുന്നു തേങ്ങലുകളും
പൊട്ടിച്ചിരിയും ചങ്ങലക്കിലുക്കവും.
ഭീതിയാൽ കാതുപൊത്തി
പിറകോട്ടോടിയെൻ പാദങ്ങളെ
ബലിഷ്ഠമാമേതോ കരങ്ങളാൽ
ബന്ധിച്ചിരിക്കുന്നു.
രാവും പകലുമേതെന്നറിയാത്ത
ദിനരാത്രങ്ങൾ.
നിദ്രയിലാഴുമിഹത്തെ
വെല്ലുവിളിച്ചുകൊണ്ടോടിയെത്തുന്ന
കറുത്ത സ്വപ്നങ്ങൾ.
കൂട്ടിന്നാരുമില്ലാതേതോരൊറ്റ മുറിയിൽ
ആർത്തലച്ചു വരുന്നൊരു
കടലിന്നിരമ്പവും കാതോർത്തു
കുതിച്ചോടുന്ന കാലത്തിന്നൊഴുക്
കറിയാതെ
ഞാനിന്നേകയായ്

ഉമ പട്ടേരി