രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നതില്‍ അന്‍പത് ശതമാനും അറുപത് വയസ്സിന് മുകളിലുള്ളവര്‍

ന്യൂഡല്‍ഹി: രാജ്യത്തെ നടക്കുന്ന കൊവിഡ് മരണങ്ങളില്‍ അന്‍പത് ശതമാനവും അറുപത് വയസ്സിനു മുകളില്‍ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. നാല്‍പത്തിയഞ്ച് വയസ്സിനും അറുപത് വയസ്സിനും ഇടയില്‍ രോഗികളായി മരിച്ചവര്‍ 37 ശതമാനമാണ്. എന്നാല്‍ ആകെ കൊവിഡ് മരണനിരക്ക് രാജ്യത്ത് 2.10 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളില്‍ വ്യക്തമാകുന്നു.

മരണനിരക്ക് കുറയുന്നത് രാജ്യത്തെ സംബന്ധിച്ച് നല്ല സൂചനയാണെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. കൊവിഡിന്റെ പ്രതിരോധമരുന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. മൂന്ന് മരുന്നുകളുടെ പരീക്ഷണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നതായി ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്ത് പ്രതിദിനരോഗബാധിതതരുടെ എണ്ണം തുടര്‍ച്ചയായ അഞ്ചാം ദിവസവും അന്‍പതിനായിരത്തിന് മുകളിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ