മൂന്നുലക്ഷം കടന്ന് കോവിഡ് ബാധിതര്‍; കര്‍ണാടകയില്‍ മരിച്ചത് 5,091പേര്‍, ഇന്ന് 8,580 പേര്‍ക്ക് രോഗം

കോവിഡ് വ്യാപനം അതിവേഗം കുതിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കര്‍ണാടക. ഇന്ന് 8,580കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് 133പേരാണ് മരിച്ചത്. 3,00,406പേര്‍ക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5,091പേര്‍ മരിച്ചു. 2,11,688പേര്‍ രോഗമുക്തരായി. 84,608പേര്‍ ചികിത്സയിലാണ്.

ബംഗളൂരുവില്‍ മാത്രം 3,284പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ ഇന്ന് 10,830പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 81 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3,541പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. 3,82,469പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 92,208പേര്‍ ചികിത്സയിലാണ്. അതേസമയം, 2,86,720പേര്‍ രോഗമുക്തരായി.

തമിഴ്‌നാട്ടില്‍ ഇന്ന് 5958 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് ബാധിതര്‍ക്ക് സമാനമായി രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് ആശ്വാസം നല്‍കുന്നു. 24 മണിക്കൂറിനിടെ 5606 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 118 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. നിലവില്‍ 52,362 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം കോവിഡ് ബാധിതര്‍ നാലു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 3,97,261 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 3,38,060 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 6839 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.