യുഎപിഎ കേസ്; എന്‍ഐഎ അപ്പീല്‍ പരിഗണിക്കുന്നത് സെപ്റ്റംബര്‍ 24ലേക്ക് മാറ്റി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളായ അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് ഈ മാസം 24ലേക്ക് മാറ്റി. വിചാരണ കോടതിയുടെ കൈവശമുള്ള കേസിന്റെ രേഖകള്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒമ്പതു മാസത്തോളം പ്രതികള്‍ കസ്റ്റഡിയില്‍ കഴിയുന്നത് കണക്കിലെടുത്തും യുഎപിഎ നിലനില്‍ക്കാനുള്ള തെളിവില്ലെന്നും വിലയിരുത്തിയാണ് എറണാംകുളത്തെ പ്രത്യേക എന്‍.ഐ.എ കോടതി ഇരുവര്‍ക്കും കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. എന്നാല്‍ യഥാര്‍ത്ഥ വസ്തുതകള്‍ വിലയിരുത്താതെയാണ് കീഴ്‌കോടതി നടപടിയെന്ന് ആരോപിച്ചാണ് എന്‍ഐ.എ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ