ഖുറാന്‍ വന്ന പാക്കിങ് പെട്ടികളുടെ ഭാരം കണക്കുകൂട്ടുന്ന കാര്യത്തില്‍ തെറ്റുപറ്റിയെന്ന് 24 ന്യൂസ് അവതാരകന്‍ അരുണ്‍ കുമാര്‍

കൊച്ചി: ഖുറാന്‍ വന്ന പാക്കിങ് പെട്ടികളുടെ ഭാരം കണക്കുകൂട്ടുന്ന കാര്യത്തില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ച് 24 ന്യൂസ് അവതാരകന്‍ അരുണ്‍ കുമാര്‍. ഫേസ്ബുക്കിലൂടെയാണ് അരുണ്‍ തന്റെ തെറ്റ് സമ്മതിച്ച് രംഗത്തെത്തിയത്. തെറ്റ് തിരുത്തി വിശദീകരിച്ചാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പ്രോട്ടോക്കോള്‍ – കസ്റ്റംസ് നിയമങ്ങള്‍ ലംലിച്ച് എത്തിച്ച ( മാര്‍ച്ച് 4 ) മതഗ്രന്ഥങ്ങളുടെ തൂക്കത്തെക്കുറിച്ച് നല്‍കിയ വിശദീകരണത്തില്‍ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട്. ഓരോ പാക്കറ്റിലും 32 ഖുറാന്‍ പ്രതികളാണ് ഉണ്ടായിരുന്നത്. 250 മൊത്തം പായ്ക്കറ്റുകള്‍. മൊത്തം 8000 എണ്ണം. ഇതില്‍ 32 എണ്ണം സി. ആപ്റ്റിലെത്തിച്ചു (മെയ് 27 നു ശേഷം ) . ഒരെണ്ണം അവിടെ വച്ചു തുറന്നു ഉദ്യോഗസ്ഥര്‍ക്കു നല്‍കി.

ബാക്കി വന്ന 31 പായ്ക്കറ്റുകളില്‍ 16 പായ്ക്കറ്റുകള്‍ എടപ്പാള്‍ പന്താവൂര്‍ ഇര്‍ഷാദ് കോളേജിലേക്കും 15 എണ്ണം ആലത്തിയൂര്‍ കോളേജിലേക്കുമാണ് എത്തിച്ചത് (മന്ത്രി നേരിട്ട് പറഞ്ഞത് ) . 250 പായ്ക്കറ്റുകള്‍ക്ക് എയര്‍വേയ്‌സ് ബില്ലില്‍ രേഖപ്പെടുത്തപ്പെട്ട തൂക്കം 4478 കിലോഗ്രാം ആണ് എന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട് (സോഴ്‌സ്) . ഒരു ഖുറാന്റെ തൂക്കം 558gm എന്നും, ഒരു പായ്ക്കറ്റിന്റെ ഭാരം 17.856 കിലോ എന്നുമാണ് കണ്ടെത്തിയത് (സോഴ്‌സ്).

പതിനാലു കി: ഗ്രാമിന്റെ കുറവാണ് കസ്റ്റംസ് റിപ്പോര്‍ട്ടിലുള്ളത്. ഇതു പായ്ക്കിംഗ് കേയ്‌സ് ഒഴിവാക്കിയുള്ള കണക്കാണന്നും അറിയുന്നു. കണക്കുകൂട്ടലില്‍ വന്ന പിശകില്‍ (31 പായ്ക്കറ്റ് വിതരണം ചെയ്തത് ,32 എണ്ണം ഓരോ പായ്ക്കറ്റിലും, ഇവ മാറിയാണ് കണക്കുകൂട്ടിയത് ). തെറ്റ് ശ്രദ്ധയില്‍ പെടുത്തിയ സുഹൃത്തുക്കള്‍ക്കു നന്ദി. ഇന്നലെ രാത്രി ന്യൂസ് നൈറ്റില്‍ ഈ തെറ്റ് തിരുത്തി വിശദീകരിച്ചിട്ടുണ്ടെന്ന് അരുണ്‍ കുമാര്‍ കുറിക്കുന്നു.

നേരത്തെ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഖുറാന്‍ വന്ന പാക്കിംഗ് പെട്ടികളുടെ ഭാരത്തില്‍ തെറ്റുണ്ടെന്ന് അരുണ്‍ കുമാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ തെറ്റ് ചൂണ്ടിക്കാണിച്ച് സോഷ്യല്‍മീഡിയയും രംഗത്തെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് തെറ്റ് തിരുത്തി അരുണ്‍ കുമാര്‍ രംഗത്തെത്തിയത്. മാധ്യമ പ്രവര്‍ത്തകന്‍ ആയ അരുണ്‍കുമാര്‍ താന്‍ തന്നെ നേരത്തെ അവതരിപ്പിച്ചത് തെറ്റായിരുന്നു എന്ന് സമ്മതിക്കുന്നതിലൂടെ പൊളിയുന്നത് ഭാരക്കുറവ് ഉണ്ടെന്ന് വരുത്തിത്തീര്‍ത്ത് രാഷ്ട്രീയ കോലാഹലം സൃഷ്ടിച്ച് അക്രമ സമരം നടത്താനുള്ള പ്രതിപക്ഷത്തിന്റെയും അജണ്ടയാണ്.

ബോധപൂര്‍വം രാഷ്ട്രീയ ലാഭത്തിനും വര്‍ഗീയ ധ്രുവീകരണത്തിനും വേണ്ടി ഖുറാനെ വലിച്ചിഴച്ച് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധമാക്കാന്‍ ശ്രമിക്കുമ്പോള്‍ ജലീലും സര്‍ക്കാരും മാത്രമല്ല, ദുര്‍ബലപ്പെടുന്നതും അപകടപ്പെടുന്നതും മതേതര കേരളത്തിന്റെ ഐക്യമനസ്സ് കൂടി ആണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പ്രോട്ടോക്കോൾ – കസ്റ്റംസ് നിയമങ്ങൾ ലംലിച്ച് എത്തിച്ച ( മാർച്ച് 4 ) മതഗ്രന്ഥങ്ങളുടെ തൂക്കത്തെക്കുറിച്ച് നൽകിയ വിശദീകരണത്തിൽ ഒരു തെറ്റ് സംഭവിച്ചിട്ടുണ്ട്. ഓരോ പാക്കറ്റിലും 32 ഖുറാൻ പ്രതികളാണ് ഉണ്ടായിരുന്നത്. 250 മൊത്തം പായ്ക്കറ്റുകൾ. മൊത്തം 8000 എണ്ണം. ഇതിൽ 32 എണ്ണം സി. ആപ്റ്റിലെത്തിച്ചു (മെയ് 27 നു ശേഷം ) . ഒരെണ്ണം അവിടെ വച്ചു തുറന്നു ഉദ്യോഗസ്ഥർക്കു നൽകി. ബാക്കി വന്ന 31 പായ്ക്കറ്റുകളിൽ 16 പായ്ക്കറ്റുകൾ എടപ്പാൾ പന്താവൂർ ഇർഷാദ് കോളേജിലേക്കും 15 എണ്ണം ആലത്തിയൂർ കോളേജിലേക്കുമാണ് എത്തിച്ചത് (മന്ത്രി നേരിട്ട് പറഞ്ഞത് ) . 250 പായ്ക്കറ്റുകൾക്ക് എയർവേയ്സ് ബില്ലിൽ രേഖപ്പെടുത്തപ്പെട്ട തൂക്കം 4478 കിലോഗ്രാം ആണ് എന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട് (സോഴ്സ്) . ഒരു ഖുറാൻ്റെ തൂക്കം 558gm എന്നും, ഒരു പായ്ക്കറ്റിൻ്റെ ഭാരം 17.856 കിലോ എന്നുമാണ് കണ്ടെത്തിയത് (സോഴ്സ്). പതിനാലു കി: ഗ്രാമിൻ്റെ കുറവാണ് കസ്റ്റംസ് റിപ്പോർട്ടിലുള്ളത്. ഇതു പായ്ക്കിംഗ്‌ കേയ്സ് ഒഴിവാക്കിയുള്ള കണക്കാണന്നും അറിയുന്നു. കണക്കുകൂട്ടലിൽ വന്ന പിശകിൽ (31 പായ്ക്കറ്റ് വിതരണം ചെയ്തത് ,32 എണ്ണം ഓരോ പായ്ക്കറ്റിലും, ഇവ മാറിയാണ് കണക്കുകൂട്ടിയത് ) . തെറ്റ് ശ്രദ്ധയിൽ പെടുത്തിയ സുഹൃത്തുക്കൾക്കു നന്ദി. ഇന്നലെ രാത്രി ന്യൂസ് നൈറ്റിൽ ഈ തെറ്റ് തിരുത്തി വിശദീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ