ആരോഗ്യ പ്രശ്‌നങ്ങളില്ല; ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്തു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലിന് പിന്നാലെയാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്.

നിലവില്‍ കിടത്തി ചികിത്സിക്കേണ്ട ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനില്ലെന്നും നടുവേദന ഗുരുതരമല്ലെന്നും ഇതിന് വേദനസംഹാരികള്‍ മതിയെന്നുമാണ് മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തത്.അതേസമയം കസ്റ്റംസ് കേസില്‍ ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 23 വരെയാണ് അറസ്റ്റ് തടഞ്ഞത്. കേസില്‍ കസ്റ്റംസ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ