സംവിധായകന്റെ ‘തൊണ്ടി മുതല്‍’ ഭാര്യ പിടികൂടി

കൊച്ചി: മലയാളസിനിമയിലെ ഒരു സീനിയര്‍ സംവിധായകന്‍ സുഹൃത്തായ യുവ തിരക്കഥാകൃത്തിന് കൊടുത്ത എട്ടിന്റെ പണിയാണിവിടെ പറയുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തോളം എടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. അതും പല ഷെഡ്യൂളുകളിലായി.

അതുകൊണ്ട് സംവിധായകനുമായും അദ്ദേഹത്തിന്റെ കുടുംബവുമായും യുവ തിരക്കഥാകൃത്ത് ഏറെ അടുത്തു. സംവിധായകന്റെ ഭാര്യ അനുജനെ പോലെ തിരക്കഥാകൃത്തിന്റെ എല്ലാ കാര്യങ്ങളിലും ഇടപെട്ടു. അത് സംവിധായകനും ഏറെ ഇഷ്ടമായി. ചെറിയ ഇടവേളയ്ക്ക് ശേഷമായിരുന്നു സംവിധായകന്‍ സിനിമ ചെയ്തിരുന്നത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് സിനിമ ചെയ്തിട്ടുള്ള സംവിധായകനെ ന്യൂജെന്‍ പിള്ളേരത്ര മൈന്‍ഡ് ചെയ്യാറില്ല.

സ്ത്രീകഥാപാത്രങ്ങള്‍ കൂടുതലുള്ള സിനിമ ഊട്ടിയിലും മൂന്നാറിലും തിരുവനന്തപുരത്തുമാണ് ചിത്രീകരിച്ചത്. അതും പല സമയങ്ങളില്‍. സീരിയലില്‍ ഉള്‍പ്പെടെയുള്ള നടിമാര്‍ അഭിനയിക്കാനുണ്ടായിരുന്നു. അതുകൊണ്ട് ഊട്ടിയില്‍ വെച്ച് സംവിധായകന്‍ നന്നായി ഉഴുതിമറിച്ചു.

സിനിമയില്‍ അവസരം തന്ന സാറിനെ സല്‍ക്കരിക്കാന്‍ സീരിയല്‍ താരങ്ങള്‍ പിശുക്ക് കാട്ടിയുമില്ല. സംവിധായകന്റെ വിളവെടുപ്പ് കണ്ട് തിരക്കഥാകൃത്തിനും മോഹമുണ്ടായി, തോട്ടത്തിലിറങ്ങിയൊന്ന് കിളച്ച് മറിക്കണമെന്ന്. സംവിധായകന് അക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. ഇരുവരും ജോയിന്റ് വെഞ്ച്വറായി വിത്ത്വിതയ്ക്കലും വിളവെടുപ്പും തുടങ്ങി. ഊട്ടിയിലും മൂന്നാറിലും തണുപ്പ് ഇല്ലായിരുന്നെങ്കിലും അത്രമോശമല്ലാത്ത കാലാവസ്ഥയായിരുന്നു.

മൂന്നാറിലെ ചിത്രീകരണം കഴിഞ്ഞ് സംവിധായകന്‍ വീട്ടിലെത്തിയപ്പോള്‍ ഭാര്യ തനിച്ചേ ഉണ്ടായിരുന്നുള്ളൂ. മൂന്നാറിലെ ഹാങ്ഓവര്‍ മാറ്റാന്‍ ഭാര്യയുടെ പഞ്ചാരിപ്പാടത്തും ഇറങ്ങി ഉഴുത് മറിച്ചു. സിനിമാ സെറ്റില്‍ നിന്ന് വീട്ടില്‍ വരുന്ന ദിവസം ഇത് പതിവുള്ളതാണ്.

അല്ലെങ്കില്‍ അവിടെ ‘ബ്രേക്കില്ലാതെ ഷൂട്ടിംഗ് ‘ ആയിരുന്നെന്ന് ഭാര്യ സംശയിക്കും. പഞ്ചാരിപ്പാടത്ത് നിന്ന് എഴുന്നേറ്റ് സംവിധായകന്‍ കുളിമുറിയിലേക്ക് പോയി. ഈ സമയം ഭാര്യ അദ്ദേഹത്തിന്റെ ബാഗ് പരിശോധിച്ചു. നോക്കിയപ്പോള്‍ ഒരു പാക്കറ്റ് കോണ്ടം, അതും പൊട്ടിച്ചത്. സംശയത്തിന്റെ വിത്തുകള്‍ ഭാര്യയുടെ ഉള്ളില്‍ മുളച്ചു. കുളികഴിഞ്ഞ് സംവിധായകന്‍ വന്നപ്പോള്‍ ഭാര്യ കയര്‍ത്തു, ഇത് വെച്ചാണോ നിങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. സംവിധായകന്‍ പെട്ടെന്ന് മലക്കം മറിഞ്ഞു;

‘ ടീ… ഇതെന്റ ബാഗല്ല, അവന്റെയാ ( തിരക്കഥാകൃത്തിന്റെ) ഊട്ടിയിലെ ഹോട്ടലില്‍ എന്റെ ബാഗ് മറന്ന് പോയത് കൊണ്ട് അവന്റെ ബാഗ് എടുത്താ പോന്നത്. അവനാ സീരിയല്‍ നടിമാരുമായി കറങ്ങിയപ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു. എന്തായാലും വേറെ ആരും ഇതറിഞ്ഞില്ല. നീ അവനോടിത് ചോദിക്കാനൊന്നും നിക്കണ്ട കേട്ടോ’. സംവിധായകന്റെ മറുപടിയില്‍ ഭാര്യ വീണു.

വാല്‍ക്കഷണം: സംഭവം വള്ളിപുള്ളി തെറ്റാതെ സംവിധായകന്‍ തിരക്കഥാകൃത്തിനോട് പറഞ്ഞു. രക്ഷപെടാന്‍ വേറെ വഴിയില്ലായിരുന്നെന്നും വിശദീകരിച്ചു. എന്തായാലും യുവതിരക്കഥാകൃത്തിപ്പോള്‍ സംവിധായകന്റെ വീട്ടില്‍ പോകാറില്ല, പക്ഷെ, സൗഹൃദത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല.