ദുല്‍ഖറിന്റെ സി.ഐ.എയ്ക്ക് വന്‍ വരവേല്‍പ്പ്‌

ഈ വർഷം ദുൽഖർ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിഐഎ തിയറ്ററുകളിൽ. ചിത്രത്തിന് വൻ വരവേൽപ്പാണ്  ലഭിക്കുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഫാൻ ഷോ പൂർത്തിയായപ്പോൾ മികച്ച റിപ്പോർട്ട് ആണ് ചിത്രത്തിന് ലഭിക്കുന്നതും.

ദുൽഖർ ഇടത് അനുഭാവിയായ ഒരു വിദ്യാർഥിയായാണ് ചിത്രത്തിലെത്തുന്നത്. ഗോപീസുന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിൽ കാർത്തിക മുരളീധരനാണ് ദുൽഖറിന്റെ നായികയായെത്തുന്നത്. സൗബിൻ സാഹിർ, പ്രിയങ്ക നായർ, ചാന്ദ്നി ശ്രീധർ, ജിനു ജോസഫ്, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.