ഏകാദശിക്കും ദശമിയ്ക്കും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 3000 പേര്‍ക്ക് പ്രവേശനനുമതി

ഗുരുവായൂര്‍ ;  ഗുരുവായൂര്‍ ഏകാദശിക്കും ദശമിയ്ക്കും ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം അനുവദിച്ചു. 3000 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക.

ദശമി ഈ മാസം 24നാണ്. 24ന് നടക്കുന്ന ഗജരാജന്‍ കേശവന്‍ അനുസ്മരണ ഘോഷയാത്രയ്ക്ക് രണ്ട് ആനകളെ മാത്രമേ ഉള്‍പ്പെടുത്തൂ. 25 ആം തിയതിയാണ് ഗുരുവായൂര്‍ ഏകാദശി. 26 ആം തിയതി ദ്വാദശി ദിവസം രാവിലെ 8.30 തൊട്ട് വൈകുന്നേരം 4.30 വരെ ഭക്തരെ പ്രവേശിപ്പിക്കില്ല എന്നും അറിയിച്ചിട്ടുണ്ട്

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ