ബംഗാളിലെ മുറിവൈദ്യന്മാര്‍ മലപ്പുറത്ത് ഡോക്ടര്‍ ബിസിനസ് നടത്തുന്നു

നിലമ്പൂര്‍: ബംഗാളിലെ മുറിവൈദ്യന്മാര്‍ കേരളത്തില്‍ ബിസിനസ് നടത്തുന്നു. 2 ആരോഗ്യ കേന്ദ്രങ്ങള്‍ അധികൃതര്‍ പൂട്ടിച്ചു. പൂക്കോട്ടുംപാടം ഹൈസ്‌കൂള്‍ റോഡിലെ ഗുരു ചികിത്സാലയം, എടക്കര ഹൈസ്‌കൂളിനു സമീപത്തെ എംസി ക്ലിനിക് എന്നിവ ആരോഗ്യവകുപ്പ് പൂട്ടിച്ചു.

പ്രധാനമായും പൈല്‍സ്, ലൈംഗിക രോഗങ്ങള്‍ എന്നിവയ്ക്കാണ് ചികിത്സിച്ചിരുന്നത്. ചികിത്സകര്‍ക്ക് മതിയായ യോഗ്യതകളില്ലെന്നും കണ്ടെത്തി. എംസി ക്ലിനിക് ഉടമ ആയുര്‍വേദ ചികിത്സാലയം എന്ന പേരില്‍ പഞ്ചായത്തില്‍നിന്ന് ലൈസന്‍സ് എടുത്തിട്ടുണ്ട്. 20 വര്‍ഷമായി എടക്കരയിലും പരിസരത്തുമായി ചികിത്സ നടത്തുന്നു. എംസി ക്ലിനിക് ഉടമയുടെ സഹോദരീ ഭര്‍ത്താവാണ് ഗുരു ചികിത്സാ കേന്ദ്രം നടത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ