കോവിഡ് മാനദണ്ഡം ലംഘിച്ച് തിരുവനന്തപുരത്ത് ഡി.ജെ പാര്‍ട്ടി; കേസെടുത്ത് പൊലീസ്

    തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പൊഴിക്കരയില്‍ ഡി.ജെ പാര്‍ട്ടി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ക്രിസ്മസ് ആഘോഷത്തിന്റെ പേരില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് ആളെക്കൂട്ടി ഡി.ജെ പാര്‍ട്ടി നടത്തിയവര്‍ക്കെതിരെയാണ് നടപടി. മൂന്നൂറിലേറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ‘ഫ്രീക്ക്‌സ്’ എന്ന യുവജന കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.

    ക്രിസ്മസ് ദിനത്തില്‍ പൊഴിയൂര്‍ ബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി സംഘടിപ്പിക്കാന്‍ അനുമതി വാങ്ങിയിരുന്നില്ലെന്നും പൊലീസ് പറയുന്നു.

    രാവിലേയും രാത്രിയുമായി 13 മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയാണ് ബീച്ചില്‍ സംഘടിപ്പിച്ചത്. എന്നാല്‍ പൊതുസ്ഥലത്ത് പരിപാടി നടന്നിട്ടും പൊലീസ് ഇടപെട്ടില്ല. പാര്‍ട്ടി അവസാനിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് പൊലീസ് കേസെടുത്തത്.