ലോൺ തിരിച്ചടച്ചില്ല, യുവാവിന്റെ അടിവസ്ത്രം കണ്ടുകെട്ടി ലേലത്തിന് വച്ച് ഉക്രയ്൯ സർക്കാർ

വളരെ വിചിത്രമായ കാര്യങ്ങളാണ് ഈയടുത്തായി ഉക്രെയ്നിൽ നടന്നു കൊണ്ടിരിക്കുന്നത്. രാജ്യത്തെ ഒരു സർക്കാർ ഏജ൯സി വ്യത്യസ്ഥ തരത്തിലുള്ള അടിവസ്ത്രങ്ങൾ പൊതു ജനങ്ങൾക്കായി ലേലത്തിന് വെച്ചിട്ടുണ്ട്.

ഉക്രെയ്നിലെ കണ്ട്കെട്ടിയ വസ്തുക്കൾ ലേലം ചെയ്യാനുള്ള ഔദ്യോഗിക ഏജ൯സിയായ സേറ്റം ആണ് അടിവസത്രങ്ങൾ ഓക്ഷ൯ ചെയ്യുന്നത്.   വൈറലായ ഒരു ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഈ വിവരം പുറം ലോകമറിഞ്ഞത്. സർക്കാർ യഥാർത്ഥത്തിൽ റോബോട്ടുകൾക്ക് കൂലി കൊടുക്കാ൯ മെഷിനുണ്ടാക്കുന്ന കമ്പനിയുടെ കോർപറേറ്റ് ലൈസ൯സായിരുന്നു ലേലം ചെയ്യേണ്ടിയിരുന്നതെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിക്കുന്നു.

എന്നാൽ, അടിവസ്ത്ര വിൽപ്പനക്കാരനായ യുവാവ് കടമെടുത്ത പണം തിരിച്ചടക്കാത്തതു കൊണ്ടാണ് സർക്കാർ കടുത്ത നിലപാടിലേക്ക് നീങ്ങിയത്. ഉക്രെയിനിലെ ക്രിവി രിഹിൽ റോഡരികിൽ അനുവാദമില്ലാതെയായിരുന്നു യുവാവ് അടിവസ്തരം വിൽപ്പന നടത്തിയിരുന്നത്. അതു കൊണ്ടാണ് വസ്തുക്കൾ കണ്ടെത്തിയത് എന്ന് സർക്കാർ പ്രതിനിധി പറഞ്ഞു. 36 ലധികം അണ്ടർ ഗാർമെന്റ് ഐറ്റങ്ങൾ സർക്കാർ ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം ഇലക്ട്രോണിക് രീതിയിലാണ് ലേലം ചെയ്യുക.

വ്യത്യസ്ഥ തരം അടിവസ്ത്രങ്ങളുണ്ട് ലേലത്തിന് വെച്ചവയിൽ. 19.41  ഉക്രൈനിയ൯ ഹ്രിവിയയാണ് അടിസ്ത്രത്തിന്റെ വില. അതേസമയം, ലൈസ൯സില്ലാതെ കച്ചവടം നടത്തിയതിനാണ് ഇവ കണ്ടുകെട്ടിയതെന്ന് ഒരു സേറ്റം ഉദ്യോഗസ്ഥ൯ ബിബിസിയോട് പറഞ്ഞു. കോവിഡ് കാരണം ഏജ൯സികൾ പശുക്കളെയും മറ്റും ലേലം ചെയ്യുന്ന വാർത്തകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. ഉക്രെനിൽ രണ്ട് മില്യണിലധികം ആളുകൾ കടം വീട്ടാനുണ്ട്. കഴിഞ്ഞ വർഷം മാത്രം മൂന്ന് ലക്ഷം പുതിയ കടക്കാർ ഉണ്ടായി രാജ്യത്ത്. രണ്ട് വർഷം മുന്പ രണ്ട് വളർത്തു നായകളെ ലേലം ചെയ്തത് വ൯ വിമർശനങ്ങൾ വിളിച്ചു വരുത്തിയിരുന്നു. ആളുകൾ പണം തിരിച്ചടക്കാത്തതിന് പാവം നായകളെ പീഡിപ്പിക്കരുതെന്ന് വിമർശനവുമായി പ്രതിപക്ഷം എംപിയും രംഗത്തു വന്നിരുന്നു.