‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കി അമിത് ഷാ

    തിരുവന്തപുരം: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പുറത്തിറക്കി. ‘പുതിയ കേരളം മോദിക്കൊപ്പം’ എന്നതാണ് പ്രചാരണവാചകം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വിജയ യാത്രയുടെ സമാപന വേദിയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കിയത്. പുതിയകേരളത്തിനായി അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്രവികസനം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കെ.സുരേന്ദ്രന്‍ വിജയയാത്ര നയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത സമാപന സമ്മേളനം കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമായി.

    വിജയയാത്ര ഫെബ്രുവരി 21ന് കാസര്‍കോട്ടു നിന്നാണ് ആരംഭിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്ത യാത്ര 1960 കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് തിരുവനന്തപുരത്തെത്തിയത്. സമ്മേളനം ആഭ്യന്ത്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. മെട്രോമാന്‍ ഇ.ശ്രീധരനെ അമിത്ഷാ വേദിയില്‍ ആദരിച്ചു.