അറ്റ്ലാന്റാ ഇന്ത്യൻ കോൺസുലാർ ഡോക്ടർ സ്വാതി കുൽക്കർണിയുമായി ഫോമായുടെ മുഖാമുഖം നാളെ ( ഇന്ന്) നാല് മണിക്ക്.

    ഓ.സി.ഐ. കാർഡുള്ളവർ അനുഭവിച്ചിരുന്ന പല അവകാശങ്ങൾ വെട്ടിക്കുറച്ചും, യാത്രാ നിയന്ത്രണനങ്ങളുൾപ്പടെ, മറ്റു പല ആനുകൂല്യങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയും, വിദേശ കാര്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവ് ഇന്ത്യൻ വംശജരായ പ്രവാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പ്രാവാസികളുടെ ഇന്ത്യയിലുള്ള വസ്തുക്കളുടെ ക്രയ വിക്രയ സംബന്ധമായ സംശയങ്ങൾ , ഓ.സി.ഐ.കാർഡ് പുതുക്കുന്നത് സംബന്ധിച്ചുള്ള അവ്യക്തമായ നിർദ്ദേശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രവാസി മലയാളികളുടെ ആശങ്കൾ ദുരീകരിക്കുന്നതിനും, വ്യക്തമായ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനും, ഫോമ ദേശീയ കമ്മറ്റി, ഫ്ലോറിഡ സൺഷൈൻ റീജിയനും, സൗത്ത് ഈസ്റ് റീജിയനും ചേർന്ന് ആദരണീയയായ അറ്റ്ലാന്റ കോൺസുലാർ ഡോക്ടർ സ്വാതി കുൽക്കർണിയുമായി മാർച്ച്‌ 10 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ഓൺലൈൻ മുഖാമുഖം സംഘടിപ്പിച്ചിട്ടുണ്ട്. കോൺസുലെറ്റ് ഉദ്യോഗസ്ഥയായ മിനി നായർകൂടി മുൻകൈ എടുത്താണ് മുഖാമുഖം പരിപാടി നടത്തുന്നത്.

    ഓ.സി.ഐ കാർഡ് , പാസ്പോർട്ട് പുതുക്കലും, അപേക്ഷ നടപടികളും, അടിയന്തിര വിസ ലഭ്യമാക്കാനുള്ള നടപടിക്രമണങ്ങൾ തുടങ്ങി പ്രവാസിമലയാളികളെ സംബന്ധിക്കുന്ന വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുന്നതിനു മുഖാമുഖം പരിപാടി സഹായിക്കും. ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നവർ, ചോദ്യാവലി മുൻകൂട്ടി ഏൽപിക്കാനും, താഴെ കാണുന്ന ലിങ്കിൽ ചേർന്ന് മുഖാമുഖത്തിൽ പങ്കെടുക്കാനും അഭ്യർത്ഥിച്ചു.

    മീറ്റിങ് ലിങ്ക്

    https://consulategeneralofindiaatlanta.my.webex.com/consulategeneralofindiaatlanta.my/j.php?MTID=m66a51841a0dc58850598e6630e435576