ബാങ്ക് വായ്പകള്‍ക്ക് വീണ്ടും മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

    ദില്ലി: ബാങ്ക് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. സുപ്രീംകോടതിയാണ് ഹര്‍ജി തള്ളിയത്. രണ്ടാം കൊവിഡ് തരംഗത്തില്‍ ലോക്ഡൗണ്‍ വന്നതോടെ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണം എന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം.

    മോറട്ടോറിയം കാലയളവിലെ വായ്പകളുടെ പലിശ പൂര്‍ണമായി എഴുതിതള്ളാനാകില്ലെന്നും മോറട്ടോറിയം കാലാവധി നീട്ടാനാകില്ലെന്നും സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതിക്ക് ഇടപെടാനാകില്ല. സാമ്പത്തിക നയങ്ങളില്‍ ഇടപെടുന്നത് ദൂര്യവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

    കോടതിയുടെ ഇടക്കാല ഉത്തരവ് അനുസരിച്ച് കഴിഞ്ഞ ഒക്ടോബറില്‍ രണ്ട് കോടി രൂപവരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.