ഇടിമുറിയുള്ള നെഹ്റു കോളജ് കോണ്‍ഗ്രസ് മുന്‍ മന്ത്രിയുടേത്

വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുന്നത് മുന്‍മന്ത്രി പുത്രന്‍െറ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം

വിദ്യാര്‍ത്ഥികളെ സ്നേഹിച്ച നെഹ്റുവിന്‍െറ പേരിലുള്ള കോളജില്‍ നടക്കുന്നത് സാക്ഷരകേരളത്തെ ഞെട്ടിക്കുന്ന സംഭവങ്ങള്‍

നിരവധി വിദ്യാര്‍ഥിനികള്‍ അത്മഹത്യയ്ക്ക് ശ്രമിച്ചു

പ്രതിഷേധം അണപൊട്ടി വിദ്യാര്‍ഥി മാര്‍ച്ച് 

തിരുവില്വാമല: മാനേജ്മെന്‍റിന്‍റെയും അധ്യാപകന്‍റെയും ക്രൂര പീഡനത്തിനൊടുവില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന് കീഴിലുള്ള പാന്പാടി നെഹ്റു കോളജ് ഉടമ കോണ്‍ഗ്രസിലെ ഒരു മുന്‍മന്ത്രി.

ഈ മുന്‍മന്ത്രിയുടെ മകനും കോളജിലെ പി.ആര്‍.ഒയുമായ സഞ്ജിത്ത് വിശ്വാനാഥന്‍റെ നേതൃത്വത്തിലാണ് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ഥിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയതെന്ന് സഹപാഠികള്‍ ആരോപിക്കുന്നു.

കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന നെഹ്റു കോളജിന്‍റെ പ്രധാന ഓഹരി ഉടമയും മുന്‍മന്ത്രിയും മക്കളുമാണ്. പാമ്പാടി കോളജിലെ ഭൂപക്ഷം ഷെയറുകളും ഇദ്ദേഹത്തിന്‍െറ പേരിലാണ്. അതുകൊണ്ട് തന്നെ പി.ആര്‍.ഒ പദവിയിലിരുന്ന് കോളജ് ഭരിക്കുന്നതും വിദ്യാര്‍ഥികളെ നിയന്ത്രിക്കുന്നതും മകനായ സഞ്ജിത്ത് വിശ്വനാഥനാണ്. 

മാനേജ്മെന്‍റിന്‍റെ നെറികേടുകള്‍ക്കെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ഥികളെ കായികമായി കൈകാര്യം ചെയ്യുന്നത് സഞ്ജിത്തിന്‍റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണെന്ന ആക്ഷേപവും കാലങ്ങളായി നിലനില്‍ക്കുന്നതാണ്. അധ്യാപകരെയും സഞ്‍ജിത്തിന്‍റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തിയാണ് കോളജില്‍ നിലനിര്‍ത്തിയിരിക്കുന്നത്. അധ്യാപനം നിര്‍ത്തിപ്പോയാല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ മടക്കി നല്‍കാറില്ലെന്നും അധ്യാപകര്‍ പറയുന്നു. 

മുന്‍കാലങ്ങളില്‍ നിരവധി വിദ്യാര്‍ഥിനികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷക്കായ കഴിച്ചും കോളജ് ബസില്‍നിന്ന് ചാടിയും രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് പുറം ലോകമറിയാതെ ഈ ഗുണ്ടാസംഘം രഹസ്യമാക്കി. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ഇടനാഴിയില്‍ തുണിയുടുക്കാത്ത ആണ്‍രൂപം പ്രത്യക്ഷപ്പെടുന്നതും പതിവാണ്. പത്തിലധികം സെക്യൂരിറ്റി ജീവനക്കാരുള്ള ഹോസ്റ്റലില്‍ ഇത്തരത്തിലൊരാള്‍ പതിവായെത്തുന്നതും അവിശ്വസനീയമാണ്. ഇതിനെതിരെ പരാതിപ്പെട്ടാല്‍ ഗുണ്ടകളുടെ ആക്രമണം ഭയന്ന് ആരും ഒന്നും പുറ്തതു പറയാറില്ല. ഇന്‍റേണല്‍ മാര്‍ക്കില്‍ പിടിച്ചാണ് മാനേജമെന്‍റ് പലപ്പോഴും വിദ്യാര്‍ഥികളെ ഭയപ്പെടുത്തുന്നത്.

പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്നാരോപിച്ചാണ് ജിഷ്ണു പ്രണോയിയെ അധ്യാപകനും പി.ആര്‍.ഒയും ചേര്‍ന്ന് വൈസ് പ്രിന്‍സിപ്പലിന്‍റെ മുറിയിലെത്തിച്ചത്. ഇവിടെവച്ച് ജിഷ്ണുവിനെ ക്രൂരമര്‍ദ്ദനത്തിനരയാക്കിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വൈസ്പ്രിന്‍സിപ്പലിന്‍റെ മുറിയില്‍നിന്ന് ഹോസ്റ്റലിലേക്ക് പോയ ജിഷ്ണും കൈഞരന്പ് മുറിച്ചശേഷം ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകനായ പ്രവീണ്‍ തയാറായില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പഠനത്തില്‍ അതിസമര്‍ഥനായിരുന്നു ജിഷ്ണുവെന്നും സഹപാഠികലും അധ്യാപകരും പറയുന്നു. 

ഇതിനിടെ ജിഷ്ണുവിന്‍റെ മരണത്തിന് ഉത്തരവാദികള്‍ കോളജ് മാനേജ്മെന്‍റാണെന്ന് ആരോപിച്ച് വിദ്യാര്‍ഥി സംഘടനകള്‍ ഇന്നലെ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മാര്‍ച്ചിനിടെ കാന്പസിലേക്ക് തള്ളിക്കയറിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജിലെ ഫര്‍ണിച്ചറുകളും ബോര്‍ഡുകളും അടിച്ചുതകര്‍ത്തു. 

സമരത്തില്‍ പങ്കെടുക്കാന്‍ നൂറുകണകണക്കിന് പൂര്‍വ വിദ്യാര്‍ഥികളാണ് കോളജിലെത്തിയത്. മാനേജ്മെന്‍റിന്‍റെ വിദ്യാര്‍ഥി വുരുദ്ധ സമീപനം എത്രത്തോളം ഭീകരമായിരുന്നെന്നതിന്‍റെ തെളിവായിരുന്നു നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധ സമരത്തില്‍ അണിചേര്‍ന്നത്. 

ജിഷ്ണുവിന്‍റെ മരണം സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മുഖ്യധാരാ മാധ്യമങ്ങളൊന്നും തയാറാകാത്തതും ശ്രദ്ധേയമായി. വൈഫൈ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. എന്നാല്‍ ഇന്ന് വിദ്യാര്‍ഥി സമരം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ മുഖ്യധാരാ ചാനലുകള്‍ക്ക് വാര്‍ത്ത ഏറ്റെടുക്കേണ്ടി വന്നു.

#justice_for_jishnu #Justice_for_students

related news:

ജിഷ്ണുവിനെ മാനേജ്‌മെന്റ് കൊലപ്പെടുത്തിയതോ?

ഇവര്‍ രക്ഷകരോ അതോ കാലന്‍മാരോ??? മാനേജ്‌മെന്റിന്റെ പീഡനം: നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു