പാമ്പാടി നെഹ്‌റു കോളേജ്: ബി-ടെക്ക് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ആധ്യാപകന് യോഗ്യത ഡിപ്ലോമ

ജിഷ്ണുവിന്‍െറ മരണത്തിന് കാരണക്കാരനായ ആസോഷിയേറ്റ് പ്രഫസ‌ര്‍ പ്രവീണ്‍ വെറും ഡിപ്ലോമക്കാരന്‍

കോളജിന്‍െറ സര്‍വ്വര്‍ ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തി

 

ജിഷ്ണുവിനെ മരണത്തെ തുടർന്ന്  പ്രതിക്കൂട്ടിലായ  പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജ്  പ്രവർത്തിക്കുന്നത് മതിയായ യോഗ്യതയില്ലാത്ത  അദ്ധ്യാപകരെ ഉപയോഗിച്ചെന്ന് ആരോപണം . കോളേജിൻ്റെ സര്‍വ്വര്‍ ഹാക്കുചെയ്താണ് ഒരു സംഘം ഹാക്കർമാർ ഈ വിവരം പുറത്ത് വിട്ടത്. ഇൻഫേമസ് കേരള എന്ന് അറിയപ്പെടുന്ന ഈ ഹാക്കർമാർ  കൂട്ടായ്മ സൈബർ ഫ്രണ്ടയർ ഗ്രൂപ്പ് എന്നാണ്  സ്വയം വിശേഷിപ്പിക്കുന്നത്. നെഹ്രു  ഗ്രൂപ്പിന്റെ എല്ലാ കോളജുകളിലുമുള്ള അദ്ധ്യാപകരടക്കമുള്ള ജീവനക്കാരുടെ പേര്, വിലാസം, മാതാപിതാക്കളുടെ പേര്, ഫോൺ നമ്പർ, ഇമെയ്ൽ, ശമ്പള  അക്കൗണ്ട് വിവരങ്ങൾ, പാൻകാർഡ് നമ്പർ എന്നിവ അടക്കമുള്ള വിവരങ്ങളാണ്   ഹാക്കർമാർ കണ്ടത്തി പുറത്തുവിട്ടിരിക്കുന്നത്.

വാട്സ് ആപ്പിൽ സന്ദേശമായും ഇ മെയിലുകളായും ഈ വിവരങ്ങൾ പ്രചരിക്കുന്നുണ്ട് .  പ്രസിദ്ധീകരിക്കപ്പെട്ട രേഖകൾ പ്രകാരം, ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന അദ്ധ്യാപകന്‍ സിപി പ്രവീണിന് എഐസിടിഇ നിഷ്കർഷിക്കുന്ന  വിദ്യാഭ്യാസ യോഗ്യതകളില്ല.അസോസിയേറ്റ്  പ്രൊഫസറായി ജോലി ചെയ്യുന്ന പ്രവീണിന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ മാത്രമാണ് ഉള്ളത്

എന്നാൽ  ഈ വിവരങ്ങൾ എത്രത്തോളം വസ്തു നിഷ്ഠമാണെന്ന്  ഉറപ്പില്ല. മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ  ശേഷം ലാറ്ററൽ എൻട്രിവഴി പ്രവീൺ   ഉന്നത  ബിരുദങ്ങൾ എടുത്തോ എന്ന വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല  .

കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പരീക്ഷാനടത്തിപ്പിനുള്ള മേൽനോട്ടസമിതിയിൽ  അംഗമാണ്  പ്രവീൺ .  മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റിൽ അസോസിയേറ്റ് പ്രൊഫസർ എന്ന  പദവിയാണ് പ്രവീണിന്  ഉള്ളത്. ബിടെക്കും എംടെക്കും ഉള്ളയാളായിരിക്കണം അസോസിയേറ്റ് പ്രൊഫസർ എന്നതു നിർബന്ധമാണ്. നിലവിലെ സാഹചര്യത്തി‌ൽ   വ്യാജ വിദ്യാഭാസ യോഗ്യതകൾ കാണിച്ചാണ്   മറ്റു കോളജുകളിലടക്കം പരീക്ഷകൾക്കു നിരീക്ഷകവേഷത്തിൽ എത്താൻ കഴിയുന്ന  ഈ സ്ഥാനത്ത്  പ്രവീൺ  എത്തിച്ചേർന്നത് എന്നുവരും

എ.ഐ.സി.ടി.ഇ.യുടെ നിയമാനുസരണം   ഒരു ബിടെക് കോഴ്സിന് അംഗീകാരം ലഭിക്കണമെങ്കിൽ ഒരു പ്രൊഫസർ, മൂന്ന് അസോസിയേറ്റ് പ്രൊഫസർമാർ, ആറ് അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവർ  കോളേജിൽ ഉണ്ടാണം . എട്ടുവർഷമെങ്കിലും കുറഞ്ഞത്  പ്രവർത്തിപരിചയമുള്ള അസിസ്റ്റന്റ് പ്രൊഫസർമാരാണ് അസോസിയേറ്റ് പ്രൊഫസറാവുക.

എന്നാൽ പല കോളേജുകളിലും എ.ഐ.സി.ടി.ഇ.യുടെ പരിശോധന നടക്കുന്ന സമയത്ത് യോഗ്യത ഉള്ള അധ്യാപകരെ അണിനിരത്തും. വാടകക്ക് എടുക്കുന്ന ഇവർ പരിശോധന കഴിയുന്നതോടെ  മടങ്ങും  . പിന്നീട് പഠിപ്പിക്കാനെത്തുക  ബിടെക് തോറ്റവരും സപ്ലിമെന്‍ററി ഉള്ളവരും ആയിരിക്കും. കുറഞ്ഞ ശമ്പളം കൊടുത്താൽ മതിയെന്നത് മാനേജുമെൻ്റുകൾക്ക്   ഇവർ പ്രിയപ്പെട്ടവർ ആകുന്നു . സ്വകാര്യമേഖലയിലെ എഞ്ചിനിയറിങ്ങ് കോളേജുകളിലെ  വിദ്യാഭ്യാസ നിലവാരം എങ്ങനെ താറുമാറാകാതിരിക്കും.

കോളേജിനെതിരെ വ്യപകമായ പ്രതിഷധം  നടക്കുന്ന സാഹചര്യത്തിൽ കോളേജിനേയും അദ്ധ്യാപകരേയും മോശമായി ചിത്രീകരിക്കാൻ  മനഃപൂര്‍വ്വം സൃഷ്ട്ടിക്കപ്പെട്ട  രേഖകളാണോ ഇവയെന്ന് വ്യക്തമല്ല. എന്നാൽ  ഇത് നിഷേധിച്ചുകൊണ്ട് വേറെ തെളിവുകളൊന്നും കോളേജ് മാനേജ്മെൻ്റ്  ഇതുവരെ പുറത്തിറക്കിയിട്ടില്ല.