ഐ‌എഫ്‌എഫ്‌ഐയുടെ 52-ാം പതിപ്പിലെ ഇന്ത്യൻ പനോരമയിലേക്ക് എൻ‌ട്രികൾ ക്ഷണിച്ചു

52-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐ.എഫ്.എഫ്.ഐ) 2021-ൽ ഇന്ത്യൻ പനോരമയിലേക്ക് എൻട്രികൾ ക്ഷണിച്ചു . സമകാലീന ഇന്ത്യൻ സിനിമകളിൽ ഏറ്റവും മികച്ചവ ഉൾക്കൊള്ളുന്ന  ഐ.എഫ്.എഫ്.ഐ യുടെ പ്രധാന ഘടകമാണ് ഇന്ത്യൻ പനോരമ.  ഐ‌എഫ്‌എഫ്‌ഐയുടെ 52-ാം പതിപ്പ് 2021 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കും.

ഓൺ‌ലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2021 ഓഗസ്റ്റ് 12 ആണ്, കൂടാതെ ഓൺ‌ലൈനിൽ       സമർപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പിയും   മറ്റ് ആവശ്യമായ രേഖകളും സ്വീകരിക്കുന്ന അവസാന തീയതി  2021 ഓഗസ്റ്റ് 23 ആണ്.പനോരമയ്ക്കായി സിനിമകൾ സമർപ്പിക്കുമ്പോൾ   ഒരു കൂട്ടം മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. .ചലച്ചിത്ര മേളയ്‌ക്ക്‌  മുമ്പുള്ള അവസാന 12 മാസങ്ങളിലായിരിക്കണം സിനിമയുടെ സെൻസറിങ് ,  അല്ലെങ്കിൽ സമർപ്പിച്ച സിനിമയുടെ നിർമ്മാണം പൂർത്തിയാകേണ്ടത്, അതായത് 2020 ഓഗസ്റ്റ് 1 മുതൽ 2021 ജൂലൈ 31 വരെ. സിബി‌എഫ്‌സി സാക്ഷ്യപ്പെടുത്തിയിട്ടില്ലാത്തതും ഈ കാലയളവിനുള്ളിൽ നിർമ്മിച്ചതുമായ സിനിമകളും സമർപ്പിക്കാം. എല്ലാ സിനിമകളിലും   ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ ഉണ്ടായിരിക്കണം .

1978 മുതലാണ്   ഇന്ത്യൻ പനോരമ  ഐ.എഫ്.എഫ്.ഐ യുടെ ഭാഗമായത് .