കരസേന ഉപമേധാവി ലഫ്റ്റനന്റ് ജനറൽ സി പി മൊഹന്തി അമേരിക്ക സന്ദർശിക്കുന്നു

ന്യൂഡൽഹി, ആഗസ്റ്റ് 15, 2021

 

കരസേന ഉപമേധാവി ലഫ്റ്റനന്റ് ജനറൽ സി പി മൊഹന്തി അഞ്ച് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തി. ഉഭയകക്ഷി സൈനിക സഹകരണം മെച്ചപ്പെടുത്തുകയും സൈനിക-പ്രതിരോധ പങ്കാളിത്തത്തിനുള്ള ഭാവി സാധ്യതകൾ കണ്ടെത്തുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം.ഹവായിയിൽ നടക്കുന്ന ബഹുരാഷ്ട്ര മേധാവികളുടെ പ്രതിരോധ സമ്മേളനത്തിൽ ഉപമേധാവി  പങ്കെടുക്കും. മൂന്ന് പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് കോൺഫറൻസിൽ ചർച്ചചെയ്യുക:1) കോവിഡ്-19 ദേശീയ സുരക്ഷയിൽ എങ്ങനെ മാറ്റം വരുത്തും2) ഇന്തോ-പസഫിക്കിൽ വിവിധ രാഷ്ട്രങ്ങളുടെ സ്വതന്ത്രവും തുറന്നതുമായ പങ്ക്3) സാങ്കേതികവിദ്യ അധിഷ്ഠിതമായ ഭീഷണികൾ ഉയർത്തുന്ന വെല്ലുവിളികളും അവസരങ്ങളുംസന്ദർശനത്തിനിടെ, ചീഫ്‌സ് ഓഫ് ഡിഫൻസ് കോൺഫറൻസിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ മുതിർന്ന സൈനിക നേതൃത്വവുമായി ലഫ്റ്റനന്റ് ജനറൽ സി പി മൊഹന്തി ആശയവിനിമയം നടത്തും.പിന്നീട്, കരസേന ഉപമേധാവി, വാഷിംഗ്ടൺ ഡിസിയിലേക്ക് പോകുകയും യുഎസിലെ പ്രതിരോധ വകുപ്പിലെ മുതിർന്ന സൈനിക നേതാക്കളുമായും സിവിലിയൻ ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുകയും ചെയ്യും.