പാമ്പാടി നെഹ്റു കോളേജിലെ മാനേജ്മെന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി കോളേജ് മുന്‍ അധ്യാപകന്‍

വിദ്യാര്‍ഥികള്‍മാത്രമല്ല അധ്യാപകരും മാനസികമായി പീഡിപ്പിക്കപ്പെടുന്നു.

ss-aruജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ മാനേജ്മെന്റിന്റെ പീഡനമാണെന്ന ആരോപണം നിലനില്‍ക്കെ തന്നെ മാനേജ്മെന്റിനെതിരെ വിമര്‍ശനവുമായി കോളേജിലെ മുന്‍അധ്യാപകന്‍. വിദ്യാര്‍ഥികള്‍ക്കൊപ്പം പീഡനം ഏറ്റുവാങ്ങിയാണ് അധ്യാപകരും അവിടെ ജോലി ചെയ്യുന്നത്. പ്രത്യേകിച്ചും അധ്യാപികമാര്‍. പഠിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വെച്ച് പച്ചതെറിയാണ് മാനേജ്മെന്റ് പ്രതിനിധികള്‍ അധ്യാപകരെ വിളിക്കുന്നത്. പ്രതികരിക്കുന്നവരെ നേരിടാന്‍ അധികൃതര്‍ക്ക് അവരുടേതായ വഴിയുണ്ട്. അത് വിദ്യാര്‍ഥിയായാലും ആധ്യാപകനായാലും. ഇപ്പോഴത്തെ സംഭവങ്ങളുടെ പേരില്‍ കോളേജ് അധികൃതര്‍ ഒരു സഹതാപവും അര്‍ഹിക്കുന്നില്ല. ഇവിടത്തെ ജോലി ഉപേക്ഷിക്കമെങ്കില്‍ മാനേജ്മെന്റിലെ കോപ്പന്‍മാരുടെ കൗപീനം വരെ അലക്കേണ്ടിവരുന്ന ഗതികേടാണെന്നും അധ്യാപകന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സമരം നീതിക്കുവേണ്ടിയുള്ളതാണ്. എന്നാല്‍ ഈ സമരം നെഹറുകോളേജിനെതിരെ മാത്രമല്ല. ആ പാത പിന്‍തുടരുന്ന എല്ലാകോളേജ് മാനേജ്മെന്‍രിന് എതിരെയാകണമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും നേരെ കള്ളപണത്തിന്റേയും സ്വാധീനത്തിന്റേയും ബലത്തില്‍ ഒരു സ്വശ്രയ മുതലാളിയും ചൊറിച്ചില്‍ തീര്‍ക്കാന്‍ വരരുത്. ഇനി ഒരു ജിഷ്ണു ആവര്‍ത്തിക്കരുതെന്ന ആഹ്വാനത്തോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.