കൊടകര ഫൊറാന പള്ളി സെമിത്തേരിയിലെ കെട്ടിടം പൊളിക്കണം

കൊടകര (തൃശൂര്‍): സെന്റ് ജോസഫ് ഫൊറാന പള്ളി സെമിത്തേരിയില്‍ കേരള പഞ്ചായത്ത് രാജ് നിയമം ലംഘിച്ച് നിര്‍മ്മിച്ചിരിക്കുന്ന രണ്ട് നില കെട്ടിടം പൊളിച്ചുനീക്കുന്നതിനും പാരിഷ് ഹാള്‍ നിര്‍ത്തിവെയ്ക്കാനും കൊടകര പഞ്ചായത്ത് സെക്രട്ടറി പള്ളി വികാരിക്ക് നോട്ടീസ് നല്‍കി.

സെമിത്തേരിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഹാള്‍ കല്യാണവശ്യങ്ങള്‍ക്കും മറ്റും പള്ളി അധികാരികള്‍ വാടകയ്ക്ക് കൊടുത്തുവരികയായിരുന്നു. കല്ലറയുടെ വില്‍പനയും മറ്റും സംബന്ധിച്ച രജിസ്റ്റര്‍ സൂക്ഷിക്കാത്തതുമായി ബന്ധപ്പെട്ട് കേരള കത്തോലിക്കാ ഫെഡറേഷന്‍ സെക്രട്ടറി വി.കെ. ജോയി നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍ തീരുമാനുണ്ടായിരിക്കുന്നത്.

യാഥാര്‍ത്ഥത്തില്‍ സെമിത്തേരിക്കായി അനുവദിച്ച സ്ഥലത്ത് വാണിജ്യാവശ്യത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമമാണ് ലംഘിക്കപ്പെട്ടത്. നിയമം ലംഗിച്ച് നിര്‍മ്മിച്ച കെട്ടിടം പൊളിക്കാന്‍ നടപടിയെടുക്കണമെന്നാണ് ഫെഡറേഷന്റെ ആവശ്യം.