വിദ്യാരംഭം ( കവിത -മഹാനുദ്ദീൻ പഞ്ചിളി )

ക്ഷരമെന്നതറിവിൻ ചവിട്ടുപടി,
എഴുത്തിനിരുത്ത് മൂന്നിലും അഞ്ചിലുമാവാം,
രണ്ടും നാലും നല്ലതെല്ലെന്ന് പുരാണം.

കുട്ടിയെ കുളിപ്പിച്ചു നല്ല വസ്ത്രം ധരിപ്പിക്കേണം,
നിലവിളക്കിനു മുന്നിൽ നിർത്തിടേണം.
കിഴക്ക് തിരിഞ്ഞ് വേണം വിദ്യാരംഭം.
ദേവിദേവർക്ക് മുന്നിൽ നിലവിളക്ക് തെളിക്കേണം.
തളികയിൽ ഉണക്കലരി പരത്തിയിടേണം.

മുത്തച്ഛനോ മുത്തശ്ശിയോ ഗുരുവാകുന്നത് നല്ലത്.
ഇല്ലേൽ അച്ഛനോ അമ്മയോ എഴുത്തിനിരുത്താം.
കുട്ടിയെ മടിയിലിരുത്തി പ്രാർത്ഥിപ്പിക്കണം.

കുട്ടിയുടെ നാവിലെഴുതാം സ്വർണം കൊണ്ട്,
‘ഹരിഃ ശ്രീഗണപതയേ നമഃ’ യെന്ന് ,
പിന്നെ അരിയിലെഴുതണം, ഹരിയെന്നെഴുതേണം.
അരി വേണമതിനും അരി തന്നെ ശരണമെന്നും’…!