അറ്റ്‌ലാന്റാ മലയാളികളുടെ സാംസ്കാരിക കൂട്ടായ്‌മ ഗാമയ്ക്കു പുതിയ നേതൃത്വം

മിനി നായർ

ചിട്ടയോടെയും സുതാര്യതയോടെയും പ്രവർത്തിക്കുന്ന അമേരിക്കയിലെ മലയാളി സംഘടനകളിൽ പ്രഥമ സ്ഥാനമാണ് ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷൻ (ഗാമ). ഗാമയുടെ പ്രവർത്തനങ്ങൾ പുതു വർഷത്തിലേക്കു കുതിക്കുമ്പോൾ പുതിയ നേതൃത്വവും അധികാരമേറ്റെടുത്തു പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. വളരെ ചിട്ടയോടെയും സാംസ്കാരിക ബോധത്തോടെയും പ്രവർത്തിക്കുന്ന ഗാമയുടെ വിജയത്തിന്റെ രഹസ്യം പ്രവർത്തന ശൈലി തന്നെയാണെന്ന് ഈ വർഷത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിജു തുരുത്തുമാലിൽ പറഞ്ഞു.

ഈ മാതൃകയായ പ്രവർത്തന ശൈലിക്കാധാരം ഗാമയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ നേതൃത്വം നല്‍കിവരും, മുന്‍കാല ഭാരവാഹികളുടെയും പ്രവർത്തകരുടെയും അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടാണ് . അവരെ എല്ലാം ഈ വസരത്തിൽ അഭിനന്ദിക്കുകയും ചെയുന്നു .2011ൽ ഗാമയെ നയിച്ച പരിചയത്തോടെയാണ് വീണ്ടും ബിജു തുരുത്തിമാലിൽ പ്രസിഡന്റാകുന്നത് . ഈ പ്രവർത്തന പരിചയത്തിനു ഒപ്പം നില്ക്കാൻ  വൈസ് പ്രസിഡന്റ് സവിതാ മഹേഷ്, സെക്രട്ടറി മനു ഗോവിന്ദ് ,ജോയിട് സെക്രട്ടറി അബുബക്കർ സിദ്ധിഖ് ,ട്രഷറർ നവീൻ  ജോബ്, എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ തോമസ് ഈപ്പൻ, അബ്ദുൾ യാസർ ,അനിൽ മേച്ചേരിൽ ,എബ്രഹാം കരിപ്പാപ്പറമ്പിൽ ,ദീപക് പാർത്ഥ സാരഥി ,കൃഷ് പള്ളത്ത് ,പ്രസാദ് തെക്കേടത്ത് ,ഷാജി ജോൺ എന്നിവർ ഈ വര്ഷം അദ്ദേഹത്തിനൊപ്പം കൂടുന്നു .

കേരളീയ തനിമയെ മുറുകെപ്പിടിക്കുന്ന ഗാമയുടെ 2017 വര്‍ഷത്തെ പ്രവർത്തനങ്ങളിൽ അറ്റ്‌ലാന്റാ മലയാളി സമൂഹത്തിന്റെ പരിപൂര്‍ണ്ണമായ സഹകരണം ഉണ്ടാകണമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നതായി സെക്രട്ടറി മനു ഗോവിന്ദ് അറിയിച്ചു .

എന്നാൽ വളരെ ചുരുങ്ങിയ  സമയം കൊണ്ട്  മലയാളികൾക്കിടയിൽ പ്രവർത്തനം സജീവമാക്കുകയും അറ്ലാന്റാ മലയാളികളുടെ പ്രിയ സംഘടന ആകുകയും ചെയ്ത സാംസ്കാരിക പ്രസ്ഥാനം ആണ് ഗാമ . ഒരു സംഘടനയുടെ വിജയം അതിന്റെ വ്യക്തമായ സംഘാടനം തന്നെയാണെന്ന് തെളിയിക്കുവാൻ ഗാമയിലൂടെ സാധിച്ചു.  ഏതാണ്ട് അഞ്ഞൂറിലധികം കുടുംബങ്ങൾ ഈ സംഘടനയ്‌ക്കൊപ്പം സജീവമായി പ്രവർത്തിക്കുന്നു. വരും വർഷങ്ങളിൽ അംഗങ്ങളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകും..മലയാളി സമൂഹത്തെ ഗാമയിലേക്കു ആകർഷിക്കുക, അവരെ പ്രവർത്തനങ്ങളിൽ സജീവമാക്കുക എന്നിവയാണ് ഗാമാ ഉദ്ദേശിക്കുന്നത്.

മുപ്പത്തിയഞ്ചു  വർഷം പിന്നിടുന്ന ഗാമയുടെ കഴിഞ്ഞ വർഷത്തെ പ്രകാശ് ജോസഫിന്റെ  നേതൃത്വത്തിലുള്ള കമ്മിറ്റി ഒരു ഡ്രീം റ്റീം ആയിരുന്നു. അവർ ഗാമയ്ക്കു ഉണ്ടാക്കി തന്ന സ്‌പോൺസർഷിപ്പ് ,അംഗത്വം ഇവയെല്ലാം മാതൃകയാക്കി കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യവും പുതിയ കമ്മിറ്റിക്കു ഉണ്ട് .സബ് കമ്മിറ്റികൾ ,കൾച്ചറൽ, സ്പോർട്സ്,വിമൻസ്,കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ പലപരിപാടികളുടെയും വലിയ വിജയത്തിന് വഴി തെളിച്ചു .ഈ കമ്മിറ്റികളുടെയും, അതിനു   നേതൃത്വം   നല്കിയവരുടെയും നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ പുതിയ കമ്മിറ്റിയും തുടരും .

ഗാമയുടെ പ്രവർത്തകരുടെ അർപ്പണ ബോധം കൊണ്ടാണ് ഇത് സാധിച്ചത്. പ്രവർത്തിച്ചു സമൂഹത്തിനു നേരിട്ട് കാട്ടിക്കൊടുത്തു അംഗീകാരം നേടുക എന്ന തത്വമാണ് എന്നും ഗാമയ്ക്കുള്ളതെന്നും എക്സികുട്ടീവ് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ബിജു തുരുത്തുമാലിൽ അറിയിച്ചു.

അറ്റലാന്റ മലയാളികളുടെ നിസ്സീമമായ സഹകരണം ഒന്നുകൊണ്ടു മാത്രമാണ് ഈ പ്രസ്ഥാനം  പടർന്നു പന്തലിച്ചത് .അമേരിക്കൻ മലയാളി പ്രസ്ഥാനങ്ങൾക്ക്‌ എന്നും മാതൃകയായിരിക്കുവാൻ ശ്രമിക്കുകയും അമേരിക്കൻ മലയാളികളിലെ രണ്ടും മുന്നും തലമുറകളെ കൂട്ടിയിണക്കുന്ന കണ്ണിയായും പ്രവർത്തിക്കുമെന്നും ഗാമാ എക്സികുട്ടീവ് കമ്മിറ്റി അറിയിച്ചു.