അസാധുനോട്ടുകള്‍ പ്രവാസി മലയാളികള്‍ വഴി മാറ്റി നല്‍കുന്നു; അറസ്റ്റിലായവരെ റിമാന്റ് ചെയ്തു

പ്രതികളില്‍ നിന്നും പിടിച്ചെടുത്ത നിരോധിച്ച കറന്‍സി

അസാധുവാക്കിയ നോട്ടുകൾ മാറ്റിനല്‍കാനായി പ്രവര്‍ത്തിക്കുന്നത് നിരവധി ഏജന്‍റുമാര്‍. ഒരു കോടി രൂപയ്ക്ക് പകരമായി 30 ലക്ഷം രൂപയാണ് ഈ സംഘം മാറ്റി നൽകുന്നത്.നിലവില്‍ വിദേശ മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തുമ്പോൾ തങ്ങളുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച്‌ 25,000രൂപയുടെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സംവിധാനമുണ്ട്. ഇതാണെന്നു ഇവർ മുതലെടുക്കുന്നത്.

ഈ സംവിധാനമുപയോഗിച്ച് അസാധു നോട്ടുക മാറ്റിയെടുക്കാൻ ഒരു സംഘം തന്നെയാണ് പ്രവർത്തിക്കുന്നത്. പോലീസ് ഇടപാടുകാരായി വേഷം മാറിയെത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാകുന്നത്.നിരോധിത നോട്ടുകളുടെ വിപണനത്തിനായി ഒരുസംഘം സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് മലപ്പുറംജില്ലാ പോലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റയുടെ നേതൃത്വത്തിലാണു പണത്തട്ടപ്പിന്‍റെ രഹസ്യ വിവരങ്ങള്‍ ശേഖരിച്ചത്.

ആദ്യഘട്ടത്തില്‍ ഒരു കോടി രൂപയ്ക്ക് 25ലക്ഷംരൂപ നല്‍കാമെന്നു പറഞ്ഞ സംഘത്തോട് വിലപേശിയപ്പോഴാണു 30ലക്ഷം നല്‍കാമെന്ന് സമ്മതിച്ചത്.പിടിയിലായ സംഘത്തിന് തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ ലോബിയുമായുള്ള ബന്ധത്തെക്കുറിച്ചും ഹവാല ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.ഷംസു(42), കൊളത്തൂര്‍ മുഹമ്മദ് ഇര്‍ഷാദ്(22), കുറുപ്പത്താല്‍ മുഹമ്മദ് നജീബ്(26), കോഴിക്കോട് പുതിയങ്ങാടി റിജു(37), പന്നിയങ്കരസ്വദേശി ഹാഷിം(32)എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു.