ലോകസമാധാന സന്ദേശവുമായി ഒരു അമേരിക്കന്‍ ഷോര്‍ട് ഫിലിം; ദി എയ്ഞ്ചല്‍!

thewifireporter-angelcinema-nri-3 ലോകസമാധാന സന്ദേശം വിളിച്ചോതുന്ന ഷോര്‍ട് ഫിലിം ദി ഏയ്ഞ്ചല്‍ ഇന്നലെ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ റിലീസ് ചെയ്തു. ക്ഷണിക്കപ്പെട്ട അതിഥികളുടെ മുന്‍പില്‍ നടത്തിയ ആദ്യ പ്രദര്‍ശനത്തില്‍ തന്നെ പ്രേഷകരുടെ മുക്തകണ്ഠം പ്രശംസകള്‍ ഏറ്റുവാങ്ങിയ ഈ സിനിമ കഥയെഴുതി സംവിധാനം ചെയ്തത് നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന രാജന്‍ ചീരനും ഷിറാസ് യൂസഫും കൂടിയാണ്. മതത്തിന്റെയും ജാതിയുടെയും പേരില്‍ തീവ്രവാദങ്ങളും യുദ്ധങ്ങളും മറ്റും നടത്തുന്ന ഇന്നത്തെ ജനതക്ക് സമാധാനത്തിന്റെ ഒരു വെള്ളരിപ്രാവിനെ അയക്കുന്നത് പോലെയാണ് ഈ സിനിമ എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. മുപ്പതു മിനിറ്റ് ദൈര്‍ഖ്യമുള്ള ഈ ഷോര്‍ട് ഫിലിമിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീ ജോണ്‍ മാര്‍ട്ടിനാണു, സംഗീതം മിഥുന്‍ ജയരാജ്, ന്യൂയോര്‍ക്ക് ബ്രോഡ്വേ തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളായ റോബര്‍ട്ട് ഫ്രെട്ടമാന്‍, സോഫിയ, നിക്‌സ് ഡോബ്രെ എന്നിവര്‍ക്കൊപ്പം പ്രമുഖ അമേരിക്കന്‍ മലയാളിയായ സജിനി സക്കറിയയും, ജേക്കബ് ജോസഫ് ഉം പ്രധാനപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു

.thewifireporter-angelcinema-nri-8 thewifireporter-angelcinema-nri-7 thewifireporter-angelcinema-nri-10 thewifireporter-angelcinema-nri-6 thewifireporter-angelcinema-nri-5