സര്‍ക്കാര്‍ കൂടെയുള്ളപ്പോള്‍ ലോകത്തിന്റെ ഏത് കൊണിലാണെങ്കിലും, ഇന്ത്യക്കാര്‍ സുരക്ഷിതരായിരിക്കും: രാജ്‌നാഥ് സിംങ്

ഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ അവസാന ഇന്ത്യക്കാരനെയും സുരക്ഷിതമായി രാജ്യത്ത് തിരികെ എത്തിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സര്‍ക്കാര്‍ കൂടെയുള്ളപ്പോള്‍ ലോകത്തിന്റെ ഏത് കൊണിലാണെങ്കിലും, ഇന്ത്യക്കാര്‍ സുരക്ഷിതരായിരിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

‘യുക്രൈനിലുള്ള എല്ലാ ഇന്ത്യക്കാരെയും കേന്ദ്ര സര്‍ക്കാരിന്റെ ചിലവില്‍ തിരികെ രാജ്യത്തെത്തിക്കും. ഓപ്പറേഷന്‍ ഗംഗ എന്ന് പേരിട്ടിരിക്കുന്ന രക്ഷദൗത്യത്തിനായി കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുകയും യുക്രൈന്റെ അയല്‍ രാജ്യങ്ങളുടെ സഹായത്തോടെ ഇവരെ തിരികെ എത്തിക്കുകയും ചെയ്യും’ രാജ്നാഥ് സിംഗ് പറഞ്ഞു.