ബാലപീഡനം ബി ജെ പി നേതാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട . പതിനാറു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് വിധേയനാക്കിയ കേസിൽ ബി ജെ പി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇരിങ്ങാലക്കുട കൂടൽ മാണിക്യം സ്വദേശി എ റ്റി നാരായണൻ നമ്പൂതിരിയാണ്    കുറ്റാരോപിതൻ .

കൂടൽ മാണിക്യം ക്ഷേത്രത്തിന് സമീപമുള്ള വേദ പഠനശാലയിലെ ആദ്ധ്യാപകനും സ്ഥാപനത്തിൻ്റെ സെക്രട്ടറി കൂടിയായ  പ്രതി വേദം പഠിക്കാൻ വന്ന വിദ്യാർഥിയെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.മധ്യ വയസ്ക്കാനായ പ്രതിയുടെ തുടർച്ചയായി ഉള്ള പീഡനം സഹിക്കവയ്യാനാകാതെ ബാലൻ   ഒടുവിൽ പോലീസിൽ പരാതിപ്പെടുകയായിരുന്നു.കുട്ടികൾക്കെതിരെയുള്ള ലൈംഗീക അതിക്രമം തടയാനുള്ള പോസ്ക്കോ നിയമ പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.

വേദ പഠന സ്ഥാപനത്തിലെ  മറ്റു വിദ്യാർഥികൾക്കും സമാന രീതിയിലുള്ള പീഡനം ഇയാളിൽ നിന്നും ഏറ്റ് വാങ്ങേണ്ടി വന്നിട്ടുള്ളതായി  ഇരിങ്ങാലക്കുട എസ് .ഐ  വി പി സിബീഷ്  വൈ ഫൈ റിപ്പോർട്ടറോട് പറഞ്ഞു.  എന്നാൽ ഇവരാരും ഇപ്പോൾ  പരാതിപ്പെടാൻ തയാറായിട്ടില്ല..21ാം തീയതി അറസ്റ്റ് ചെയ്യപ്പെട്ട പ്രതി നാരായണൻ നമ്പൂതിരി  പ്രാധമിക അന്വേഷണത്തിൽ തന്നെ  കുറ്റം ചെയ്തതായി പോലീസിനോട്  സമ്മതിച്ചു  .തുടർന്ന്  കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡിൽ വിടുകയും ചെയതു .