കോഴഞ്ചേരി പോരാട്ടം :ഇടതിനും വലതിനും ഒരേ സ്ഥാനാർഥി

പത്തനംതിട്ട കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനും യു ഡി എഫിനും ഒരു സ്ഥാനാർത്ഥി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ റോയ് ഫിലിപ്പിനെയാണ് ഇരുവിഭാഗവും സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം യു ഡി എഫിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ എൽ ഡി എഫിനെ അനുകൂലിച്ചയാളാണ് റോയ് ഫിലിപ്പ്. ഇതോടെയാണ് എൽ ഡി എഫ് റോയ് യെ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനാർഥിയാക്കിയത്. എല്ലാ അംഗങ്ങളും റോയ് ക്ക് വോട്ട് ചെയ്യണമെന്ന് എൽ ഡി എഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തന്നെ നാളെ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റോയ് ഫിലിപ്പിന് വോട്ട് ചെയ്യാൻ യു ഡി എഫും തങ്ങളുടെ അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്.

അതിനിടെ സ്ഥാനാർഥി കാര്യത്തിൽ പ്രതികരണവുമായി റോയ് ഫിലിപ്പും രംഗത്തെത്തി. താൻ എൽ ഡി എഫിനൊപ്പമാണെന്നാണ് റോയ് ഫിലിപ്പ് പ്രതികരിച്ചത്.