ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ് (ഐ.എ.പി.സി) അറ്റ്‌ലാന്റാ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍

അറ്റ്‌ലാന്റാ : ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ് അറ്റാലാന്റാ ചാപ്റ്ററിന്റെ ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷവും അവാര്‍ഡ് നൈറ്റും ജനുവരി 28-ാം തീയതി വൈകുന്നേരം 6.30-ന് നോര്‍ക്രോസിലുള്ള ആഷിയാന ഹോട്ടലില്‍ നടക്കും. വിവിധ തുറകളിലുള്ള സാമൂഹിക, സാംസ്‌കാരിക, ബിസിനസ് നായകന്മാര്‍ ചടങ്ങില്‍ സംബന്ധിക്കും. വിവിധ മേഖലകളില്‍ വിജയം കൈവരിച്ചവര്‍ക്ക് ഐ.എ.പി.സി നല്‍കുന്ന അവാര്‍ഡുകള്‍ വിതരണം ചെയ്യും.

നാഗേഷ് സിംഗ്‌
നാഗേഷ് സിംഗ്‌
ചാര്‍ലോട്ട് നാഷ്ട്
ചാര്‍ലോട്ട് നാഷ്ട്

അറ്റ്‌ലാന്റാ ചാപ്റ്റര്‍ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഇന്ത്യന്‍ കണ്‍സുള്‍ ജനറല്‍ ശ്രീ. നാഗേഷ് സിംഗ്, ഗ്വിന്നറ്റ് കൗണ്ടി കമ്മീഷണര്‍ ചാര്‍ലോട്ട് നാഷ്ട് എന്നിവര്‍ പങ്കെടുക്കും.

ഐ.എ.പി.സി ചെയര്‍മാന്‍ ഇസ്രജിത് സലൂച, ഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആന്റണി തളിയത്ത്, എന്‍.ആര്‍.ഐ പള്‍സ് എഡിറ്റര്‍ വീണാറാവു, ജോയി ടെലിവിഷന്‍ ഡയറക്ടര്‍ ജോയി പി.ഐ, രാഷ്ട്രീയ നിരീക്ഷകന്‍ നരേന്ദര്‍ റെഡ്ഡി തുടങ്ങിയവരും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കൊണ്ട് വിവിധ സംഘടനകളുടെ നേതാക്കളും പങ്കെടുക്കും.

സുബിനി ലോറന്‍സ് രചിച്ച ‘La Reflections’ എന്ന കവിതാസമാഹാരവും പ്രകാശനം ചെയ്യും. ഐ.എ.പി.സി അറ്റ്‌ലാന്റാ ചാപ്റ്റര്‍ സെക്രട്ടറി ജമാലുദ്ദീന്‍, കണ്‍വീനര്‍ മിനി നായര്‍, നൈനാന്‍ കോടിയാത്ത്, വൈസ് പ്രസിഡന്റ് അലക്‌സ് തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

അറ്റ്‌ലാന്റയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യന്‍ സംഘടനകളും സാമുദായിക സംഘടനകളുടെ ഭാരവാഹികളും ജനുവരി 28-ാം തീയതി നടക്കുന്ന പരിപാടികളില്‍ അണി ചേരുമെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാല്‍ അറിയിച്ചു.