തുണിമറയ്ക്ക് പിന്നില്‍ ആരോഗ്യബോധന ക്ലാസ്; ചിത്രം വൈറലായി

മുസ്ലീം വനിതകള്‍ക്കു വേണ്ടിയുള്ള പള്‍സ് പോളിയോ ബോധവത്കരണ ക്ലാസിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കാസര്‍കോട് ജില്ലയിലെ നീലേശ്വരം കരുവാശ്ശേരിയില്‍ നിന്നുള്ളതെന്ന് പറയുന്ന ഈ ചിത്രത്തില്‍ ബോധവത്കരണ ക്ലാസ് എടുക്കുന്ന ഡോക്ടര്‍ പുരുഷനായതിനാല്‍ തുണി മറയ്ക്ക് പിന്നിലാണ് സ്ത്രീകളെ ക്ലാസ് കേള്‍ക്കാനായി ഇരുത്തിയിരിക്കുന്നത്. ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ഡോ. ജമാല്‍ അഹമ്മദാണ് ക്ലാസ് എടുക്കുന്നത്. ആരോഗ്യസംബന്ധമായ ഒരു വിവരം പങ്കുവെയ്ക്കുമ്പോഴും സ്ത്രീയെ മറക്കെട്ടി മാറ്റിയിരുത്തിയിട്ടു വേണോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഉയര്‍ത്തുന്നത്.