മികച്ച പൊതുജന സേവകന് നൽകുന്ന 2023ലെ ആർച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാർഡ് മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി എം. എൽ. എക്ക് സമ്മാനിച്ചു .ബഹുമാനപ്പെട്ട പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി. വി ആനന്ദ ബോസാണ് പുരസ്കാരം സമ്മാനിച്ചത് .ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യത്തിൽ മകൻ ശ്രീ. ചാണ്ടി ഉമ്മൻ അവാർഡ് ഏറ്റുവാങ്ങി .53 വർഷക്കാലം ഒരേ നിയോജകമണ്ഡലത്തിൽ നിന്നും എം .ൽ. എ ആകുവാൻ കഴിഞ്ഞ ഏക നേതാവ് ഉമ്മൻ ചാണ്ടി മാത്രമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു , ഉമ്മൻ ചാണ്ടി എന്ന പൊതുജന സേവകന് പകരം വെയ്ക്കുവാൻ ഉമ്മൻ ചാണ്ടി മാത്രമേ ഉള്ളു എന്നും അവാർഡ് ദാന ചടങ്ങിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി. വി ആനന്ദ ബോസ് പറഞ്ഞു.ജൂലൈ 15 ,ശനിയാഴ്ച 4 മണിക്ക് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ചു . ആദരണീയനായ കർണാടക ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ കെ. ജെ. ജോർജ്ജ് വിശിഷ്ടാതിഥിയായിരുന്നു . ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അനുസ്മരണ പ്രഭാഷണവും മുൻ അംബാസിഡർ ശ്രീ ടി. പി ശ്രീനിവാസൻ അനുമോദന പ്രസംഗവും നടത്തിയ സമ്മേളനത്തിൽ കർണാടക ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ കെ . ജെ ജോർജ്ജിനെയും, ടെക്സാസിലെ മിസോറി സിറ്റി മേയറും , പ്രിസൈഡിംഗ് ഓഫീസറുമായ റോബിൻ ജെ. ഇലക്കാട്ടിനെയും വേദിയിൽ ആദരിച്ചു. ആർച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി മാനേജിങ് ട്രസ്റ്റി ശ്രീ. തോമസ് ചാഴികാടൻ എം. പി , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. ൽ . എ, മോൻസ് ജോസഫ് എം . ൽ . എ എന്നിവർ പ്രസംഗിച്ചു . കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം , വികാരി ജനറൽ ഫാദർ മൈക്കിൾ വെട്ടിക്കാട്ട് , മുൻ മന്ത്രി കെ . സി ജോസഫ് എന്നിവരും പങ്കെടുത്തു
- Cover story
- NEWS
- INTERNATIONAL
- KERALAM
- National
- NRI
- politics
- SOCIAL MEDIA
- SPECIAL STORIES
- THE WIFI supplement
- USA & CANADA