ഡോ.റാണി മത്തായി ചിക്കാഗോയിൽ അന്തരിച്ചു

കുര്യൻ ഫിലിപ്പ് 

ചിക്കാഗോ : കോട്ടയം മാങ്ങാനത്തു പണിക്കരുവീട്ടിൽ പരേതനായ പി ജെ അലക്സാണ്ടറിന്റെ (ബാറ്റ ബേബിച്ചായൻ )മകളും ഡോ വർഗീസ് മത്തായിയുടെ ഭാര്യയുമായ ഡോ റാണി മത്തായി ( സാറാമ്മ അലക്സാണ്ടർ 69 വയസ് ) ചിക്കാഗോയിൽ വെച്ച് ഹൃദയസ്തംഭനം മൂലം നിര്യാതയായി. എൽജിൻ ജഡ്സൺ യൂണിവേഴ്സിറ്റി യിൽ പ്രൊഫസർ ആയിരുന്നു. രാജീവ്‌ മത്തായി , അലക്സാണ്ടർ മത്തായി എന്നിവർ മക്കൾ ആണ്. പരേതനായ രാജൻ അലക്സാണ്ടർ, ജോർജ് പി അലക്സാണ്ടർ, സുശീല മാത്യു ജേക്കബ്, അലക്സ്‌ പി അലക്സാണ്ടർ, എലിസബേത് സാം തോമസ്, റെബേക്കാ എബി എന്നിവർ സഹോദരങ്ങളും ആണ്. ശവസംസ്കാര ശ്രുഷഷകൾ ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ളീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 28, 29 തീയതികളിൽ നടക്കുമെന്ന് സഭയുടെ സീനിയർ പാസ്റ്റർ റെവ ജോർജ് കെ സ്റ്റീഫൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ചെറിയാൻ തോമസ് 630 589 6584.

വാർത്ത അയച്ചത് കുര്യൻ ഫിലിപ്പ് 847 912 5578.

ഡോ.റാണി മത്തായി