നോര്‍ത്ത് അമേരിക്കന്‍ ക്നാനായ കമ്യൂണിറ്റി ക്നാനായ സംഗമം-2024 ഡാളസില്‍

ഹൂസ്റ്റണ്‍: ആര്‍ച്ച്ബിഷപ് കുറിയാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ ആശീര്‍വാദത്തോടെ ക്നാനായ സംഗമം-2024 ഡാളസിലുള്ള ഫ്രിസ്കോയില്‍ സ്ഥിതി ചെയ്യുന്ന എംബസി സ്യൂട്ടില്‍ ജൂലൈ 18, 19, 20, 21 തീയതികളില്‍ അതിവിപുലമായ രീതിയില്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു.
ഫെബ്രുവരി 18-ന് ഹൂസ്റ്റണിലുള്ള സെ. ജെയിംസ് ക്നാനായ ചര്‍ച്ചില്‍ നടന്ന രജിസ്ട്രേഷന്‍ കിക്കോഫില്‍ അഭിവന്ദ്യ പ്രസാദ് കുരുവിള കോര്‍ എപ്പിസ്കോപ്പ ക്നാനായ സംഗമത്തിന്‍റെ ആവശ്യകതയെക്കുറിച്ച് വളരെ ആധികാരികമായി സംസാരിച്ചു. തുടര്‍ന്ന് സെ. ജെയിംസ് ഇടവകയുടെ പ്രസിഡണ്ട് ഏലിയാസ് ചാലുപറമ്പില്‍, എന്‍എഎംകെസി മുന്‍ പ്രസിഡണ്ട് എബി മാത്യു, ഇടവക ട്രസ്റ്റി മോഹന്‍ മാലത്തുശേരി, എന്‍എഎംകെസി ജോയിന്‍റ് സെക്രട്ടറി ബാലു മാലത്തുശേരി, ബെന്നി തെക്കേമൂഴിപ്പാറ എന്നിവര്‍ രജിസ്ട്രേഷന്‍ സ്വീകരിക്കുകയും ചെയ്തു. ഹാര്‍ട്ട്ഫോര്‍ഡ്, ഫിലാഡല്‍ഫിയ, ഡാളസ്. ചിക്കാഗോ എന്നീ ദേവാലയങ്ങളില്‍ കിക്കോഫ് നടത്തുകയും ചെയ്തു. നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തില്‍ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
രജിസ്ട്രേഷന്‍ കമ്മിറ്റിയിലേക്ക് ധനൂഷ് മണിമലേത്ത് ഹാര്‍ട്ട്ഫോര്‍ഡ്, മോഹന്‍ മാലത്തുശേരി ഹൂസ്റ്റണ്‍, വിന്നി സജി, കുറിയാക്കോസ് കലയിത്ര ഡാളസ്, ബിനു മാത്യു കുട്ടോലമഠം ഫിലാഡല്‍ഫിയ, ബിനീഷ് ജോര്‍ജ് കട്ടയില്‍ ന്യൂജേഴ്സി, സ്റ്റീഫന്‍ വാഴയ്ക്കല്‍ ഡാളസ് എന്നിവരെ നാഷണല്‍ രജിസ്ട്രേഷന്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.
ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന ക്നാനായ സംഗമത്തില്‍ അമേരിക്ക, യൂറോപ്പ്, കാനഡ, യു.കെ, ഗള്‍ഫ്, ഇന്ത്യ എന്നിവിടങ്ങളിലുള്ള ക്നാനായക്കാര്‍ പങ്കെടുക്കുമെന്ന് എന്‍എഎംകെസി പ്രസിഡണ്ട് ജിജി ഇടവഴിക്കല്‍, സെക്രട്ടറി അജയ് വാടയ്ക്കല്‍, വൈസ് പ്രസിഡണ്ട് തോമസ് ചാലുപറമ്പില്‍, ട്രസ്റ്റി മിന്നു സജി, ജോയിന്‍റ് സെക്രട്ടറി ബാലു മാലത്തുശേരി എന്നിവര്‍ അറിയിച്ചു.
പ്രോഗ്രാം കമ്മിറ്റിയിലേക്ക് ജെസി പ്രസാദ് പടവുപറമ്പില്‍ ഹാര്‍ട്ട്ഫോര്‍ഡ്, നിമിഷ നിഖില്‍ പുതുചിറയില്‍ ചിക്കാഗോ, ബെറ്റി ഇരണയ്ക്കല്‍ ഫിലാഡല്‍ഫിയ, ഷേര്‍ലി ഫിലിപ്പ് വാഴയ്ക്കല്‍ ഡാളസ്, ഡയാനാ മര്‍ക്കോസ് തുമ്പുങ്കല്‍ ഫ്ളോറിഡ, സൂസന്‍ തോമസ് വൈക്കത്തുശേരില്‍ ഹൂസ്റ്റണ്‍, അമ്പിളി സോജന്‍ പുതിയമഠം ന്യൂജേഴ്സി, സ്മിത കുര്യന്‍ മരങ്ങാട്ട് ഒക്കലഹോമ എന്നിവരെയും തെരഞ്ഞെടുത്തു.
സമുദായ സെക്രട്ടറി ടി.ഒ ഏബ്രഹാം തോട്ടത്തില്‍, ടി.സി. തോമസ് തോപ്പില്‍, മറ്റു ക്നാനായ കമ്മിറ്റി മെംബേഴ്സ് എന്നിവര്‍ പ്രസ്തുത സംഗമത്തില്‍ പങ്കെടുക്കും. സംഗമം പബ്ലിസിറ്റി കണ്‍വീനര്‍ ബാലു മാലത്തുശേരി, സോനു തോമസ് എന്നിവര്‍ അറിയിച്ചതാണിത്.