വേട്ടപക്ഷികളുമായുള്ള സൗദി രാജകുമാരന്റെ വിമാനയാത്ര വൈറലായി

80 വേട്ടപ്പക്ഷികളുമായി സൗദി രാജകുമാരന്റെ വിമാനയാത്ര, ചിറകുകെട്ടിയാണ് പക്ഷികളെ വിമാനത്തില്‍ കയറ്റിയത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനത്തിലാണ് വേട്ടപക്ഷികളെ യാത്രകാര്‍ക്കൊപ്പം കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.

ചിത്രം വിവാദമാക്കേണ്ട വലിയ കാര്യമൊന്നുമില്ലെന്നും ഗള്‍ഫ് നാടുകളില്‍ വേട്ടപ്പക്ഷികളെ വിമാനത്തില്‍ കൊണ്ടു പോകാന്‍ അനുമതിയുണ്ടെന്നും നിരവധി ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. വിമാനയാത്രകള്‍ക്ക് വേണ്ടി സ്വന്തം പാസ്‌പോര്‍ട്ടുള്ള വേട്ടപക്ഷികളുമുണ്ട്. പക്ഷിക്കടത്ത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഖത്തര്‍ എയര്‍വേയ്‌സില്‍ 500 പൗണ്ട് വരെ വില വരുന്ന ആറ് വേട്ടപക്ഷികളെ എക്കോണമി ക്ലാസില്‍ കൊണ്ടു പോകാന്‍ അനുവദിക്കുന്നുണ്ട്. രാജകുടുംബങ്ങള്‍ മരുഭൂമില്‍ വേട്ടയ്ക്കു പോകുമ്പോഴാണ് വേട്ടപ്പക്ഷികളെ കൂടെ കൂട്ടുന്നത്. പക്ഷികളെ പിടികൂടാന്‍ പരിശീലനം നല്‍കിയ പരുന്തുകളാണിവ.