ബജറ്റ് അവതരണത്തിനായി ഇ അഹമ്മദിന്റെ മരണവാര്‍ത്ത പുറത്തറിയിക്കാന്‍ വൈകിച്ചെന്ന് ആരോപണം

 ഇ  അഹമ്മദ് എംപിയുടെ മരണ വാർത്ത പുറത്ത് അറിയിക്കാതെ ആശുപത്രി അധികൃധർ  കേന്ദ്ര ഗവൺമെൻ്റുമായി ഒത്തുകളിക്കുക ആയിരുന്നുവെന്ന് ആക്ഷേപം ഉയരുന്നു.മരണ വിവരം പുറത്ത് വിട്ടാൽ ബജറ്റ് അവതരണം മാറ്റിവെക്കേണ്ടിവരും . അത്കൊണ്ട് മരണം സത്ഥീകരിക്കുന്നത് പരമാവധി വൈകിപ്പിക്കുക എന്ന തന്ത്രമാണ് ബി.ജെപി പയറ്റിയത് .
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നുകൊണ്ടിരിക്കെ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ ഇ അഹമ്മദ് എംപി ഹൃദയാഘാതത്തെ തുടര്‍ന്നാണ്    ആശുപത്രിയിലാക്കിയത്  .
 റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഇ അഹമ്മദ് മരിച്ചുവെന്നാണ് വിവരം.   പിന്നീട്
  ഇ അഹമ്മദിനെ കാണാന്‍ മക്കളെ പോലും  അനുവദിച്ചില്ല. അതിന് പിറകിൽ ഉന്നതങ്ങളിൽ നിന്നുള്ള ഫോൺ കോളുകൾ ഉണ്ടായി എന്നുള്ളത് വ്യക്തമാണ് .
 അത്യാസന്ന നിലയിലുള്ള അച്ഛൻ്റെ അരികിലിരുന്ന് ഖുര്‍ആന്‍ പാരായണം നടത്തണമെന്ന ആഗ്രഹം പോലും ആശുപത്രി അധികൃതര്‍ നിഷേധിച്ചതായി ഇ.അഹമ്മദിന്റെ മക്കള്‍ പറയുന്നു  . പ്രതിഷേധം അറിയിക്കാനായി രാത്രി പന്ത്രണ്ട് മണിക്ക്  തന്നെ മക്കൾ പത്രസമ്മേളനം നടത്തി
 റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ  ജീവനക്കാർ  തങ്ങളോട് മനുഷ്യത്വരഹിതമായി  പെരുമാറിയെന്നും , മക്കളുടെ അനുവാദമില്ലാതെ ചികിത്സ നടത്താൻ  ഇവര്‍ക്ക് ആരാണ് അധികാരം നൽകിയത്  തുടങ്ങിയ സംശയങ്ങൾ ഉന്നയിച്ചു.
ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ പൊലീസില്‍ പരാതിയും  നല്‍കി.
അഹമ്മദിനെ കാണാനെത്തിയ സോണിയ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും  അനുമതി ആശുപത്രി അധികൃതര്‍ നിഷേധിച്ചിരുന്നു
സിറ്റിങ്ങ് എംപിയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ ബജറ്റ് അവതരണം  ശരിയായ നടപടി അല്ലെന്നും അത് ഇ അഹമ്മദിനോടുള്ള അനാദരവ് ആകുമെന്ന്  ഇടി മുഹമ്മദ് ബഷീര്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലകാര്‍ജുന്‍ ഖാര്‍ഗെ എന്നിവർ  പറഞ്ഞിരുന്നു .പക്ഷെ ഇ അഹമ്മദിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി സഭയിൽ ബജറ്റ് അവതരണം നടന്നു.