ചെന്നിത്തലയ്‌ക്കെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസുകാരന്റെ പണി പോയി

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മുഖം വികൃതമാക്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കോഴഞ്ചേരി മണ്ഡലം സെക്രട്ടറിയായ എബിന്‍ ജോണിനെയാണ് ആറു വര്‍ഷത്തേക്ക് പുറത്താക്കിയത്.

ചെന്നിത്തലയുടെ മുഖത്തിന്റെ ചിത്രത്തിന്റെ പകുതിയോടൊപ്പം ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ചിത്രത്തോടൊപ്പം ചേര്‍ത്തു വച്ച് ചിത്രം ഉണ്ടാക്കി പോസ്റ്റ് ചെയ്ത എബിന്‍ ജോണിനെ അന്വേഷണ വിധേയമായി ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് പുറത്താക്കുകയായിരുന്നു. ഈ ചിത്രം ലൈക്ക് ചെയ്ത രണ്ട് കോണ്‍ഗ്രസ് നേതാക്കളോടു വിശദീകരണം ചോദിച്ചിട്ടുണ്ട്.

എബിന്‍ ജോണിന്റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഡി.സി.സി. വൈസ് പ്രസിഡന്റ് കെ.കെ. റോയിസണ്‍ ഡി.സി.സി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.