ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ വിജിലന്‍സ് അന്വേഷണം

കോഴഞ്ചേരി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബാബുജി ഈശോയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ പഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന ഇദ്ദേഹം സ്വന്തം പേരിലും ബിനാമി പേരുകളിലും അനധികൃത സ്വത്ത് സമ്പാദിച്ചെന്ന രേഖാമൂലമുള്ള പരാതിയെ തുടര്‍ന്നാണ് തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ  സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയത്. പത്തനംതിട്ട പുത്തന്‍പീടിക പറമ്പില്‍ എ.ആര്‍ സുനോദ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. ജനുവരി 11ന് പരാതിക്കാരന്റെ മൊഴിയെടുത്തു.

പത്ര ഏജന്റായിരുന്ന ബാബുജി ഈശോ സ്വന്തം പേരിലും ബിനാമി പേരുകളിലും ഫ്‌ളാറ്റ് , ആഢംബര കാറുകള്‍ തുടങ്ങിയവ വാങ്ങിക്കൂട്ടിയതായാണ് പരാതി. മന്ത്രിയുടെ സ്റ്റാഫില്‍ അംഗമായിരിക്കെയാണ് ഇവയെല്ലാം വാങ്ങിക്കൂട്ടിയത്. സര്‍ക്കാര്‍ അനുമതിയില്ലാതെ നിരവധി തവണ വിദേശ യാത്രകളും നടത്തിയിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഹാജരാവുകയോ, ജോലി ചെയ്യുകയോ ചെയ്യാതെ ഇപ്പോഴും ശമ്പളം പറ്റുകയാണെന്നും പരാതിയില്‍ പറയുന്നു.