വിസ്ഡന്‍ ക്രിക്കറ്റിന്റെ കവര്‍ ചിത്രമായി വിരാട് കോഹ്ലി

ക്രിക്കറ്റിന്റെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിസ്ഡന്‍ ക്രിക്കറ്റിന്റെ കവര്‍ചിത്രത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് കോഹ്‌ലി.ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ആദ്യമായി  ആണ് ഒരു ഇന്ത്യൻ താരം മുഖചിത്രമാകുന്നത് .
 ക്രിക്കറ്റിൻ്റിൻ്റെ  മൂന്ന് ഫോര്‍മ്മാറ്റിലും ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീം  വിജയം കൈവരിച്ചതിന് പിന്നാലെയാണ്
 ഈ അപൂര്‍വം നേട്ടം കോഹ്‌ലിയെ തേടിയെത്തുന്നത്
ആധുനിക ക്രിക്കറ്റിന്റെ മുഖമെന്നാണ് കോഹ്ലിയെ വിസ്ഡണ്‍ എഡിറ്റര്‍ ലോറന്‍സ് ബൂത്ത് വിശേഷിപ്പിച്ചത്. ഏപ്രിലിലാണ് ഈ വര്‍ഷത്തെ വിഡ്‌സണ്‍  പുറത്തിറങ്ങുക.
സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയിന്‍ വില്യംസണ്‍, എബി ഡി വില്യേഴ്‌സ് എന്നിവരെ മറി കടന്നാണ് കോഹ്ലിയുടെ നേട്ടം. ഇംഗ്ലണ്ടിന്റെ മൊയിന്‍ അലിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കവര്‍ചിത്രം.