ജേക്കബ് തോമസ് വിഷയത്തിൽ നിയമോപദേശം തേടിയെങ്കിൽ അത് വ്യക്തത വരുത്താനെന്ന് മുഖ്യമന്ത്രി

ലോ അക്കാദമി ഏറ്റെടുക്കാനില്ലെന്നും ,സമരം നടത്തി ബിജെപി പേടിപ്പിക്കാൻ നോക്കേണ്ടെന്നും പിണറായി 

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ  സര്‍ക്കാരിന് പൂര്‍ണ വിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിൽ അന്വേഷണം വേണമോയെന്ന് നിയമ ഉപദേശം തേടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി .സർക്കാരിന് പൂർണ്ണ വിശ്വാസം ഇല്ലാത്ത ഒരാളെ ഇത്തരം തന്ത്ര പ്രധാനമായ സ്ഥാനത്ത് ഇരുത്തില്ലെന്നും പിണറായി  വിജയൻ  കോഴിക്കോട് പറഞ്ഞു.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഗുരുതരമായ ക്രമക്കേട് ജേക്കബ് തോമസ് കാണിച്ചെന്നും അതുകൊണ്ടുതന്നെ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ക്രമക്കേടുകള്‍ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്നും കാണിച്ച് ധനകാര്യ വകുപ്പ് അഡീഷണന്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വിജിലന്‍സിന് മുകളില്‍ ഒരു അന്വേഷണ സംവിധാനവും നിലവില്‍ സംസ്ഥാനത്ത്  ഇല്ലെന്നും . ഈ പ്രത്യേക സാഹചര്യത്തിൽ   കേസില്‍ പുനരന്വേഷണം നടത്തുന്നതിൻ്റെ  നിയമ വശം  അഡ്വക്കറ്റ് ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് തേടുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞാണ്  മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറിയുടെ നിലപാടിന്  മറുപടി പറഞ്ഞത്   .നിയമോപദേശത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നും ആര് അഴിമതി  നടത്തിയാലും സർക്കാർ സംരക്ഷിക്കില്ലെന്നും അഴിമതി മൂടിവയ്ക്കുന്ന നിലപാട് സർക്കാരിനില്ലെന്നും പിണറായി പറയുകയും ചെയ്തു.

സംസ്ഥാന ഭരണ സംവിധാനത്തിലെ  ഐ.എ.എസുകാര്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നത് ശരിയാണെന്നും . അവരുടെ പ്രതിനിധികളോട് സര്‍ക്കാര്‍  നിലപാട് അറിയിച്ചതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും അല്ലാതെ ഇത് ജേക്കബ് തോമസും ഐ.എ.എസുകാരും  തമ്മിലുള്ള പോരായി കണേണ്ട എന്ന് മുഖ്യമന്ത്രി പരോക്ഷമായി പറയുകയാണ് ഉണ്ടായത് .

ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട കാര്യങ്ങളില്‍ ഇടപ്പെട്ടിട്ടുണ്ടെന്നും .  അക്ഷേപങ്ങൾ ഉയർന്ന വിഷയങ്ങളിൽ അന്വേഷണങ്ങള്‍ നടക്കുന്നുമുണ്ട് എന്ന നിലപാട് ആണ് മുഖ്യമന്ത്രി സ്വീകരിച്ചത് . ബിജെപി  നേതാവ്  വി മുരളീധരന്റെ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്നും അക്കാദമി എറ്റെടുക്കല്ലെന്നും പിണറായി വിജയൻ പറഞ്ഞു.

ദിവസങ്ങളായി വിദ്യാർത്ഥികൾ തുടരുന്ന സമരത്തിൽ ഒഴുക്കൻ മട്ടിലുള്ള നിലപാടാണ് മുഖ്യമന്ത്രി നടത്തിയത്.  ഫയലുകള്‍  വച്ചു താമസിപ്പിക്കുന്നു എന്നും കെട്ടിക്കിടക്കുന്നുവെന്ന കാര്യം   സര്‍ക്കാര്‍ ഗൗരവമായി കണ്ടു തീരുമാനം എടുക്കും . ഫയല്‍ വച്ചുതാമസിപ്പിക്കുന്നുവെന്ന പരാതി ശരിയാണെങ്കിൽ അത് ഒരുതരത്തിലും സര്‍ക്കാര്‍ അംഗീകരിക്കില്ല. ഉദ്യോഗസ്ഥര്‍ക്ക് ന്യായമായ സംരക്ഷണം നല്‍കുമെന്ന നിലപാടാണ് സര്‍ക്കാരിന്റെത് എന്നും പിണറായി വിജയൻ