ചെല്ലാനത്ത് പോലീസ് നരനായാട്ട് യുവാക്കൾ നാടുവിടുന്നു

ചെല്ലാനം സെന്റ് സെബാസ്റ്റ്യൻ പള്ളി പെരുന്നാളിനോടനുബന്ധിച്ച് പോലീസു നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിനു ശേഷമാണ് പോലീസ് രാത്രികളിൽ വീടുകളിലെത്തി അക്രമം കാണിക്കുന്നത്. പോലീസ് മർദ്ദനം ഭയന്ന് ഒരു ഗ്രാമത്തിലെ യുവ’ക്കൾ മുഴുവൻ നാടുവിടുന്ന അവസ്ഥയാണ് ചെല്ലാനത്ത് കഴിഞ്ഞ ദിവസം അർദ്ധരാത്രി വാച്ചാക്കൽ വാവച്ചന്റെ വീട്ടിലെത്തിയ പോലീസ് വീടിന്റെ വാതിൽ പൊളിച്ചാണ് അകത്തു കയറിയത്. പോലീസ് അന്വേഷിച്ചു വന്നയാളെ കാണാതായതോടെ തെറിയുടെ അഭിഷേകമായി അതു കൊണ്ടും അരിശം തീരാതെ വിട്ടിലുണ്ടായിരുന്ന വാഷിങ്ങ് മെഷീൻ പോലീസ് തല്ലിത്തകർത്തു. ”

സന്ധ്യയാകുമ്പോഴെ പേടിയാ അയലത്തെ വീട്ടിലൊക്കെ പോലീസെത്തുന്നു. പാതിരാത്രിയിലാണ് പോലീസിന്റെ വരവ് കുട്ടികൾക്ക് ഉറങ്ങാൻ കഴിയുന്നില്ല പോലീസ് എത്തിയോ എന്നാണ് ഞെട്ടിയുണരുന്ന കുട്ടികൾ ചോദിക്കുന്നത് ” കടപ്പുറത്തു താമസിക്കുന്ന ടീന പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു. വാതിൽ കുറ്റിയിടാതെ കിടക്കണമെന്നാണ് പോലീസിന്റെ നിർദ്ദേശം.” പെൺമക്കളുള്ള ഞങ്ങൾ എങ്ങനെയാണ് വാതിൽ കുറ്റിയിടാതെ കിടക്കുന്നത് “ചോദിക്കുന്നത് വാവച്ചന്റെ സഹോദരിയാണ്. സേവൂർ ദേശ് പള്ളിക്കു സമീപം താമസിക്കുന്ന റീനി തോമസിന്റെ പതിനെട്ടുകാരനായ മകനെ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചു കൊണ്ടുപോയി.

റൈറ്ററുടെ മുറിയിൽ സാങ്കൽപ്പിക കസേരയിൽ കൈകൾ മേലോട്ടുയർത്തി ഇരുത്തിയിരിക്കുകയായിരുന്നു അവനെ ഇതു പറഞ്ഞ് നീനാ തോമസും കരയുന്നു വാ ചെല്ലാനം വാച്ചാക്കൽ ആൻറണിയുടെ വീട്ടിലെ അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടർ അർദ്ധരാത്രി എത്തിയ പോലീസുകാർ വീട്ടുവളപ്പിലെ വാട്ടർ ടാങ്കിനകത്തേക്കു വലിച്ചെറിഞ്ഞു. ചില വീടുകളിൽ നിന്ന് പരിശോധനയ്ക്കായി വിവാഹം ആൽബം പോലീസ് എടുത്തു കൊണ്ടുപോയി. കോരനായ പനക്കൽ സേവ്യർ എന്ന വൃദ്ധനെ കണ്ണമാലി പോലീസ് സ്റ്റേഷനിൽ ഒരു പകൽ മുഴുവൻ ജലപാനം പോലുമില്ലാതെ മൂലക്കുനിർത്തി പീഡിപ്പിച്ചു. പള്ളി പെരുന്നാളിനോടനുബന്ധിച്ച് പോലീസിനെ ആക്രമിച്ചെന്ന കേസുമായ് ബന്ധപ്പെട്ടാണ് കടലോര ഗ്രാമമായ ചെല്ലാനത്ത് പോലീസിന്റെ അഴിഞ്ഞാട്ടം തുടരുന്നത്. കണ്ടാലറിയാവുന്ന നാൽപ്പതു പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും. ആരേയും പോലീസിനറിയില്ല..

പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ ഡാൻസ് ചെയ്ത ചെറുപ്പക്കാരെ മദ്യപിച്ചെത്തിയ പോലീസ് മർദ്ദിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.സംഘർഷത്തിൽ ചില പോലീസുകാർക്ക് പരിക്കേറ്റിരുന്നു ഇതിനെ തുടർന്നാണ് ഒരു ഗ്രാമത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തി പോലീസ് നരനായാട്ട് നടത്തുന്നത്‌.

ഈ പ്രദേശത്തെ പുരുഷൻമാരൊന്നും വീട്ടിലേക്കു വരുന്നില്ല. പോലീസുകാർ വീടുകളിലെത്തി സ്ത്രീകളോടുപോലും അപമര്യാദയായി പെരുമാറുകയാചെല്ലാനത്ത് നടപ്പിലാക്കുന്ന പോലീസ് ഭീകരതക്കെതിരെ ശക്തമായ പ്രക്ഷോഭമാരംഭക്ക്കുമെന്നും ഇതിന്റെ ഭാഗമായി ഗ്രാമീണരെ മുഴുവൻ അണിനിരത്തി ഈ മാസം 13ന് കണ്ണമാലി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്നും ഭാരവാനികൾ പറഞ്ഞു. എന്നാൽ പോലീസ് ഒരു വീട്ടിലും രാത്രി പരിശോധന നടത്തിയിട്ടില്ലെന്നും പോലീസ് അന്വേഷണം തടസപ്പെടുത്താനാണ് ചിലർ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നുമാണ് പോലീസ് പറയുന്നത്.

ചെല്ലാനം സെന്റ് സെബാസ്റ്റിയന്‍ പള്ളിത്തിരുനാള്‍ ആഘോഷത്തിനിടയ്ക്ക് നാട്ടുകാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍