മുംബൈ – മാരാമൺ ബൈക്ക് റാലിക്ക് മംഗലാപുരം മാർത്തോമാ ഇടവക സ്വീകരണം

മാർത്തോമാ സഭക്ക് കീഴിൽ പ്രവർത്തിക്കുന്ന നവജീവൻ സെന്റർ സംഘടിപ്പിച്ച മുംബൈ – മാരാമൺ ബൈക്ക് റാലിക്ക്  മംഗലാപുരം മാർത്തോമാ ഇടവക സ്വീകരണം നൽകി.

-നിമ്മി-

മംഗളുരു : “പെണ്കുട്ടികളെ രക്ഷിക്കും – മനുഷ്യക്കടത്ത്  തടയു ” എന്നാ മുദ്രാവാക്യം ഉയർത്തികൊണ്ട്    മാർത്തോമാ സഭയുടെ കീഴിൽ മുംബൈ ആസ്ഥാനം ആയി പ്രവര്ത്തിക്കുന്ന നവജീവൻ സെന്ററിന്റെ ആഭ്യമുഖ്യത്തിൽ  മാരാമൺ  കൺവെൻഷൻ നഗറിലേക്ക്  നടത്തുന്ന ബൈക്ക് റാലി  കഴിഞ്ഞ  ദിവസം മംഗലാപുരത്ത്  എതിയപോൾ  മംഗലാപുരം മാർത്തോമാ ഇടവക വൈസ് പ്രസിഡന്റ് മാത്യു ഫിലിപ്പോസിന്റെ നേതൃത്വത്തിൽ ഇടവക ജനങ്ങൾ  ഊഷ്മളമായ സ്വീകരണം നൽകി.

ഏഴിനു  മുംബൈയിൽ നിന്നാരംഭിച്ച റാലി മുംബൈ ഭദ്രാസന അധിപൻ  ഡോ. ഗീവര്ഗീസ് മാർ തിയോഡോഷ്യസ് ഉദ്‌ഘാടനം  ചെയ്തു. 15നു മാരാമൺ കൺവെൻഷൻ നഗറിൽ  സംഗം എത്തി  ചേരും. റവ. ഷിജു റോബെർട്ടിന്റെ നേതൃത്വത്തിലാണ് സംഘം റാലി നടത്തുന്നത്.