എടപ്പാടി കെ.പഴനിസാമി  ഇനി തമിഴ്നാടിനെ നയിക്കും 

 

പുതിയ തമിഴ്‌നാട് മുഖ്യമന്ത്രിയായി എടപ്പാടി കെ.പഴനിസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ31 അംഗ മന്ത്രിസഭയും സ്ത്യവാചകം ചൊല്ലി . അധികാരമൊഴിഞ്ഞ  പനീര്‍ശെല്‍വം മന്ത്രിസഭയില്‍ ഇല്ലാതിരുന്ന  ശശികലയുടെ വിശ്വസ്തന്‍ സെങ്കോട്ടയ്യനെ ഉള്‍പ്പെടുത്തിയതാണ് ഏക മാറ്റം.  എ.ഐ.ഡി.എംയകെ യിൽ  നിന്ന് പുറത്താക്കപ്പെട്ട കെ.പാണ്ഡ്യരാജിന് പകരമാണ് സെങ്കോട്ടയ്യന്‍ പുതീതായി  മന്ത്രിസഭയിലെത്തിയത് .

ആഭ്യന്തരവും പൊതുഭരണവും ഉള്‍പ്പടെ പനീര്‍ശെല്‍വം കൈവശം വച്ച എല്ലാ വകുപ്പുകളും പുതിയ മുഖ്യമന്ത്രി പഴനിസാമിക്ക് തന്നെയാണ്. വിദ്യാഭ്യാസം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളായിരിക്കും പുതിയ മന്ത്രിയായ സെങ്കോട്ടയ്യന്‍ കൈകാര്യം ചെയ്യുക.

മൂന്നുമാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് തമിഴകത്ത് സ്ഥാനമേല്‍ക്കുന്നത്.   ചടങ്ങുകള്‍ രാവിലെ നടന്ന കൂടിക്കാഴ്ചയിലാണ് ഗവര്‍ണര്‍ എടപ്പാടി പഴനിസാമിയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചത്.എറെ നാൾ നീണ്ട് നിന്ന ആശങ്കകൾക്ക് ഇതോടെ കുറച്ചങ്കിലും ശാന്തത വരുകയാണ് .എന്നാൽ 15 ദിവസത്തിനകം പഴനിസാമിക്ക്  നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം