നാരദ ന്യൂസ് സി.ഇ.ഒ മാത്യു സാമുവേലിൻ്റെ ഒാഫിസിലും വീട്ടിലും പോലീസ് റെയിഡ്.

ഒാൺലൈൻ ന്യൂസ് പോർട്ടൽ നാരദയുടെ സി ഇ ഒ ആയ മാത്യു സമുവേലിൻ്റെ ഒാഫീസിലും വീട്ടിലും പോലീസ് റെയിഡ് നടത്തി. നാരദയുടെ ‍ഡെൽഹി ഒാഫീസിലാണ് പോലീസ് എത്തിയത്.
കൊൽക്കൊത്ത ഡൽഹി പോലീസുകൾ സംയുക്തമായാണ് പരിശോധനക്ക് എത്തിയത്. റെയിഡ് നടത്തിയ  പോലീസ് സംഘം കൂടുതൽ വിശദമായ പരിശോധനകൾക്ക് വേണ്ടി എട്ട് ലാപ്ടോപ്പുകൾ കണ്ടെടുത്തു.കൊൽക്കൊത്ത കോടതിയുടെ സെർച്ച് വാറണ്ടോടുകൂടിയാണ് പോലീസ് പരാശോധന എത്തിയത് .
കഴിഞ്ഞ ദിവസം  ബീഹാറിൽ നിന്നുള്ള മുൻ എം പിക്ക് അഞ്ച് കോട് രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മുൻ എം.പി കൈക്കുലി വാങ്ങുന്നതിൻ്റെ  ഒളിക്യാമറ ദൃശ്യങ്ങൾ കൈവശം ഉണ്ടെന്നും പണം നൽകിയില്ലെങ്കിൽ ഇവ പുറത്ത് വിടുമെന്നുമായിരുന്നു ഫോണിലൂടെയുള്ള  ഭീഷണി .
ഇതുനെ തുടർന്ന് കൊൽക്കത്തയിലെ മുച്ചിപ്പരയിലുള്ള ഹോട്ടൽ പരിശോധിച്ച പോലീസ് ഒരു ലാപ്പടോപ്പും ഫോണും കണ്ടെടുത്തിരുന്നു.കണ്ടെടുത്ത ഫോണിൽ നിന്നായിരുന്നു മുൻ എംപിക്ക് പണം ആവശ്യപ്പെട്ടുകൊണ്ട്  ഭീഷണി സന്ദശം പോയത് . ലാപ്പ് ടോപ്പ് പരിശോധിച്ച പോലീസ്  മാത്യു സാമുവേലിൻ്റെ ചിത്രം കണ്ടെടുത്തിരുന്നു. ലാപ്ടോപ്പിൻ്റെ മുൻ ക്യാമറയിൽ പതിഞ്ഞ ദൃശ്യമായിരുന്നുവത്.ആ കംപ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കുന്നയാളുടെ ചിത്രമെ ഇത്തരത്തിൽ പതിയാൻ സാധ്യതയുള്ളു എന്ന് മനസിലാക്കിയാണ് പോലീസ് കൂടുതൽ തെളിവുകൾക്കായി റെയിഡ് നടത്തിയത് .
ബീഹാറിൽ നിന്നുള്ള മുൻ എംപിക്ക് എതിരെ ഒളിക്യമാറ ഒപ്പറേഷൻ നടത്തിയതായി മാത്യു സാമുവേൽ സമ്മതിച്ചു. എന്നാൽ ഭീഷണിപ്പെടുത്തി പണം മേടിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് വാദിക്കുന്നത് .മാത്യു സാമുവേൽ
ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ഹണി ട്രാപ്പ് ഇപയോഗിച്ച് മന്ത്രിമാരെയും ഐ.എ.എസ് ഉദ്യോഗസ്ഥരെയും കുടുക്കാനായി നടത്തിയ ശ്രമങ്ങളുടെ ഒഡിയോ അടുത്തിടെ പുറത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രശ്നം ഗൗരവമായിട്ടാണ് പോലീസ് കാണുന്നത് .