സംസ്ഥാനത്ത് വിജിലൻസ് രാജാണോ നടക്കുന്നതെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് വിജിലന്‍സ് രാജ് ആണോ നടക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.
 .മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും ചോദ്യം ചെയ്യുന്ന വിജിലന്‍സിനെ  ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു എന്‍.ശങ്കര്‍ റെഡ്ഡിയുടെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
. ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റത്തിനെതിരായ വിജിലന്‍സ് നടപടി ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടികാണിച്ചു.
വിജിലന്‍സ് കോടതി അനാവശ്യ വ്യവഹാരങ്ങള്‍ക്ക് വഴിയൊരുക്കരുതെന്നും കടുത്ത ഭാഷയിലാണ് കോടതി പറഞ്ഞത്.
ശങ്കര്‍ റെഡ്ഡിക്ക് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിലും വിജിലന്‍സ് ഡയറക്ടറായി നിയമനം നല്‍കിയതിലും ചട്ടലംഘനമുണ്ടെന്ന റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍  സമര്‍പ്പിച്ചിരുന്നു.
വിജിലന്‍സ് തീരുമാനത്തിനെതിരെ ശങ്കര്‍ റെഡ്ഡിയും മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കോടതി സമീപിച്ചത്. ഇതിൽ രമേശ്  ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി വിജിലൻസിനെതിരെ വിമര്‍ശനമുന്നയിച്ചത്.