നൈസിക്ക് കിടപ്പാടം നഷ്ട്ടമാകുന്നു

അച്ഛൻ്റെ കൊലപാതകിയെ വർഷങ്ങൾക്ക് ശേഷം നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരാൻ ധൈര്യം കാണിച്ച നൈസിക്ക് കിടപ്പാടം നഷ്ട്ടമാകുന്നു.
എന്നെങ്കിലും തിരികെ വരുമെന്നോർത്ത് എട്ട് വർഷം കാത്തിരുന്ന അച്ഛൻ ഇനി ഒരിക്കലും വരില്ല. പിതാവിൻ്റെ സുഹൃത്ത് തന്നെ കൊലചെയ്ത് മറവ് ചെയ്തതാണ്  ഇതറിയുന്ന നിമിഷത്തിൽ എതൊരു മകളും നടുങ്ങിപ്പോകും .എന്നാൽ കൊലപാതകിയെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരാനും കുടുംബത്തിന് താങ്ങും തണലുമായി നിക്കാനുമുള്ള ധൈര്യം കാണിച്ചയാളാണ് നൈസി മാത്യു.സ്വന്തം വിവാഹ ജീവിതം തകർന്നിട്ടും ജോലി നഷ്ട്ടപ്പെട്ടിട്ടും  പതാവിൻെ ഘാതകനെ കണ്ടെത്താൻ  തളരാതെ പോരാടിയ  നൈസി മാത്യുവിൻ്റെ  ധൈര്യത്തെ എല്ലവരും പ്രകീർത്തിച്ചു.
ഈ ആഘാതത്തിൽ നിന്നും  നൈസിയുടെ കുടുംബം ഇപ്പോഴും മോചിതരായിട്ടില്ല.അപ്പോഴാണ് ഇടിത്തീ പോലെ മറ്റൊരു പ്രശ്നം കൂടി മുന്നിലെത്തിയിരിക്കുന്നത് .അമ്മയും ഇളയ രണ്ട് സഹോദരിമാരുമൊത്ത് താമസിക്കുന്ന സ്വന്തം കിടപ്പാടം നഷ്ട്ടപ്പെടാൻ പോകുന്നു. കൊല്ലപ്പെട്ട പിതാവിന് കെ എസ് എഫ് ഇ യിൽ നിന്ന് എടുത്ത വായ്പ  പൂർണ്ണമായും തിരികെ അടക്കാൻ കഴിഞ്ഞിരുന്നില്ല. മാത്യു കൊല്ലപ്പെട്ടെന്ന വിവരം ഔദ്യോഗികമായി കെ എസ് എഫ് ഇ ക്ക് ലഭിക്കുമ്പോൾ ജപ്തി നടപടികൾ ആരംഭിക്കുമെന്ന് നൈസി പറയുന്നു.
 മാത്യു 2007 ലാണ് പതിനഞ്ച് ലക്ഷം രൂപ കെ എസ് എഫ് ഇ യിൽ നിന്ന് വായ്പയെടുത്തത് .2008 അദ്ദേഹത്തെ കാണാതെയായി  .പിന്നീട്  കുറച്ച് മാസങ്ങൾക്ക് മുൻപാണ് തലയോലപ്പറമ്പിൽ തന്നെയുള്ള മൂന്ന് നില കെട്ടിടത്തിൻ്റെ  അടിത്തറക്ക് അകത്ത് നിന്നും ശാരിരിക അവശിഷ്ട്ടങ്ങൾ  കണ്ടെത്തിയത് . ഇത്രയും നാൾ വായ്പ്പ തിരിച്ചടക്കാത്തതിനാൽ പലിശയടക്കം തുക 30 ലക്ഷം രൂപയോളമായി .
കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ
കുറച്ച് മാസങ്ങൾക്ക് മുമ്പ് കള്ളനോട്ടു കേസില്‍ ടി.വി പുരം സ്വദേശി അനീഷിനെ മല്ലപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു.  അതിനിടെ  അനീഷിന്റെ പിതാവ് വാസു മാത്യവിനെ കൊലപ്പെടുത്തിയത് തന്റെ മകനാണെന്ന്  നൈസിയോട് പറയുകയായിരുന്നു .തെളിവായി ഈ ഫോൺ സംഭാഷണം നെസി പോലീസിന്  നൽകി
തുടര്‍ന്ന് തലയോലപ്പറമ്പ് പോലീസ് അനീഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെ കൊലപാതക വിവരം വെളിപ്പെടുകയായിരുന്നു. അനീഷ് കൊല്ലപ്പെട്ട മാത്യുവില്‍ നിന്ന് പണം പലിശയ്ക്ക് വാങ്ങിയിരുന്നു. വീടും സ്ഥലവും അനീഷ് ഈടായി നല്‍കി. പലിശ കൂടിയപ്പോള്‍ വീട്ടില്‍ നിന്ന് മാറാന്‍ മാത്യു ആശ്യപ്പെട്ടു. ഇതായിരുന്നു കൊലപാതകത്തിന് കാരണം.
വീടും 36 സെൻ്റ് സഥലവും ആണ് ഇവർക്കുള്ളത്  പുരയിടത്തിൽ രണ്ട് വീടുകളുണ്ട് പഴയ വീട്ടിൽ നിന്നും ലഭിക്കുന്ന വാടക കൊണ്ടാണ് കുടുംബം കഴിയുന്നത് .കേസ് അന്വേഷണത്തിൻ്റെ പിറകെ നടക്കേണ്ടി വന്നപ്പോൾ ആകെ ഉണ്ടായിരുന്ന ഹോം നേഴ്സ് ജോലിയും നൈസിക്ക് നഷ്ട്ടപ്പെട്ടിരുന്നു.ഇപ്പോൾ  വരുമാനം  ഇല്ലാത്തതിനാൽ സുഹൃത്തുക്കളുടെ സഹായം കൊണ്ട് മാത്രമാണ് ജീവിക്കുന്നത്
ഇത്രയൊക്കെ പ്രശ്നങ്ങളിൽ നിൽക്കുമ്പോഴും തൻ്റെ വൃക്ക സുഹൃത്തിൻ്റെ ഭർത്താവിന് ദാനം ചെയ്യാനുള്ള സൻമ്മനസ് നൈസി കാണിച്ചു.
തങ്ങളുടെ ദയനീയ സ്ഥിതി ധനകാര്യ മന്ത്രിയെയും മുഖ്യ മന്ത്രിയെയും  അറിയിച്ചാൽ   കെ എസ് എഫ് ഇ യിൽ നിന്ന് എന്തെങ്കിലും ഇളവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവരിപ്പോൾ
related news: